കർഷക സമരം അവസാനിപ്പിക്കുന്നതിൽ ഇന്ന് തീരുമാനം; സംയുക്ത കിസാൻ മോർച്ച യോഗം സിംഗുവിൽ ചേരും

അതിർത്തികൾ അടച്ചുള്ള സമരം അവസാനിപ്പിക്കാനാണ് ആലോചന

Update: 2021-12-08 00:59 GMT
Advertising

ഡൽഹി അതിർത്തികൾ ഉപരോധിച്ചുള്ള കർഷക സമരം അവസാനിപ്പിക്കുന്നതിൽ സംയുക്ത കിസാൻ മോർച്ച ഇന്ന് തീരുമാനമെടുക്കും. ഉച്ചയ്ക്ക് രണ്ടിന് സിംഗുവിലാണ് യോഗം. കേന്ദ്രസർക്കാറിന് മുന്നിൽ വെച്ച പ്രധാനപെട്ട ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടതോടെയാണ് അതിർത്തികൾ അടച്ചു കൊണ്ടുള്ള സമരം അവസാനിപ്പിക്കാൻ കർഷക സംഘടനകൾ ആലോചിക്കുന്നത്. 

കര്‍ഷകർ മുന്നോട്ട് വെച്ച ആറ് ആവശ്യങ്ങളില്‍ അംഗീകരിക്കാൻ കഴിയുന്ന കാര്യങ്ങളിലാണ് കേന്ദ്ര സർക്കാർ രേഖാമൂലം ഉറപ്പ് നൽകിയത്. മിനിമം താ​ങ്ങു​വി​ല​ക്ക്​ നി​യ​മ​പ​ര​മാ​യ ഗാ​ര​ന്‍റി ന​ൽ​കു​ക, വൈ​ദ്യു​തി നി​യ​മ​ത്തി​ന്‍റെ ക​ര​ട്​ പി​ൻ​വ​ലി​ക്കു​ക, വാ​യു​മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ പേ​രി​ൽ ക​ർ​ഷ​ക​ർ​ക്ക്​​ പി​ഴ ചു​മ​ത്തു​ന്ന​ത്​ പി​ൻ​വ​ലി​ക്കു​ക, 2020 ജൂ​ൺ മു​ത​ൽ ഇ​തു​വ​രെ ക​ർ​ഷ​ക​ർ​ക്കെ​തി​രെ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത കേ​സു​ക​ൾ പി​ൻ​വ​ലി​ക്കു​ക, ല​ഖിം​പു​ർ കൂ​ട്ട​ക്കൊ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കേ​ന്ദ്ര​മ​ന്ത്രി അ​ജ​യ്​ മി​ശ്ര​യെ മ​​ന്ത്രി​സ​ഭ​യി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കി അ​റ​സ്​​റ്റ്​ ചെ​യ്യു​ക, സ​മ​ര​ത്തി​ൽ ര​ക്ത​സാ​ക്ഷി​ക​ളാ​യ 700ലേ​റെ ക​ർ​ഷ​ക​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക്​ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കി പു​ന​ര​ധി​വ​സി​പ്പി​ക്കു​ക​, അ​വ​ർ​ക്ക്​ ര​ക്ത​സാ​ക്ഷി സ്​​മാ​ര​ക​ത്തി​ന്​ സിം​ഘു അ​തി​ർ​ത്തി​ൽ സ്​​ഥ​ലം അ​നു​വ​ദി​ക്കു​ക​ എ​ന്നി​വ​യാ​ണ്​ ആ​വ​ശ്യ​ങ്ങ​ൾ.

മി​നി​മം താ​ങ്ങു​വി​ല​ക്ക്​ നി​യ​മ​സാ​ധു​ത ന​ൽ​കു​ന്ന​തി​ന്​ ന​ട​പ​ടി എ​ടു​ക്കാ​മെ​ന്ന​താ​ണ്​​ കേ​​ന്ദ്ര സ​ർ​ക്കാ​ർ അ​റി​യി​ച്ച പ്ര​ധാ​ന ന​യം​മാ​റ്റം. ഇ​തി​നാ​യി സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്​​ഥ​രും കാ​ർ​ഷി​ക വി​ദ​ഗ്​​ധ​രും സ​മ​രം ന​യി​ക്കു​ന്ന സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച പ്ര​തി​നി​ധി​ക​ളും അ​ട​ങ്ങു​ന്ന സ​മി​തി​യു​ണ്ടാ​ക്കാ​മെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

സമരം അവസാനിപ്പിച്ചാലേ കർഷകർക്കെതിരെയുള്ള കേസ് പിൻവലിക്കൂ എന്ന സർക്കാർ നിലപാടിൽ കർഷക സംഘടനകൾ അതൃപ്തി അറിയിച്ചിട്ടുണ്ട്. രണ്ടും ഒരുമിച്ച് മതിയെന്ന നിലപാടാണ് സംയുക്ത കിസാൻ മോർച്ച കഴിഞ്ഞ ദിവസം സ്വീകരിച്ചത്. ക​ർ​ഷ​ക​സ​മ​ര​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക്​ അ​ഞ്ചു​ ല​ക്ഷം ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കി​യ പ​ഞ്ചാ​ബ്​ സ​ർ​ക്കാ​റിന്‍റെ മാ​തൃ​ക​യി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ്, ഹ​രി​യാ​ന സ​ർ​ക്കാ​റു​ക​ൾ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നത്​ ​ത​ത്ത്വ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ്​ ക​ർ​ഷ​ക നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News