''സംഘ്പരിവാർ ആദ്യം ലക്ഷ്യമിട്ടത് മുസ്‌ലിംകളെ ക്രിസ്ത്യാനികളിലേക്ക് തിരിഞ്ഞത് പിന്നീട്''; ഫാദർ ജോൺസൺ തേക്കടയേൽ
മുസ്‌ലിം വിഭാഗത്തിനു നേരെ ആക്രമണം നടത്താൻ ദേശീയ തലത്തിൽ നടന്ന തീരുമാനമായിരുന്നു എന്നും ഫാദർ പറഞ്ഞു.
സംഘപരിവാർ ആദ്യം ലക്ഷ്യമിട്ടത് മുസ്‌ലിംകളെ ക്രിസ്ത്യാനികളിലേക്ക് തിരിഞ്ഞത് പിന്നീടെന്ന് മണിപ്പൂർ സമാധാന ദൗത്യവുമായി പോയ ഫാദർ ജോൺസൺ തേക്കടയേൽ മീഡിയവണ്ണിനോട് പറഞ്ഞു. മുസ്‌ലിം വിഭാഗത്തിനു നേരെ ആക്രമണം നടത്താൻ ദേശീയ തലത്തിൽ നടന്ന തീരുമാനമായിരുന്നു എന്നും ഫാദർ പറഞ്ഞു.
മെയ്തി വിഭാഗവും കുക്കി വിഭാഗവും തമ്മിലുളള സംഘർഷം എന്നാണ് പറയുന്നത്. എന്നാൽ മെയ്തി വിഭാഗത്തിൽ പെട്ടവർ ഗോത്രവിഭാഗങ്ങൾ അല്ല. സന മഹിസ്സം, ഹെെന്ദവ മതം, മെയ്തി ക്രിസ്ത്യൻ മെയ്തി മുസ്‌ലിം വിഭാഗങ്ങളും അവിടെയുണ്ട്. അവർ ഗോത്രവിഭാഗങ്ങളല്ല. വംശീയ ഉൻമൂലനത്തിനു വേണ്ടിയുളളതാണ് എന്ന് പറയുമ്പോൾ മെയ്തികളും കുക്കികളും തമ്മിൽ മുമ്പ് കലാപമൊന്നും നടന്നിട്ടില്ല. അതിന്റെ ആവിശ്യം അവിടെ ഇല്ലെന്നും ഫാദർ പറഞ്ഞു.
ജൂൺ എട്ടിന് അവർ അവിടെ കലാപമുണ്ടാക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. അത് മുസ്‌ലിം സഹോദരങ്ങൾക്ക് നേരെ ആയിരുന്നു. പക്ഷേ അതിനു മുൻപേ അവർ ചില മാറ്റങ്ങൾ വരുത്തി ആ മേഖല കെെയ്യടക്കാനുളള നീക്കമാണ് നടത്തിയത്. മുസ്‌ലിം വിഭാഗത്തിനു നേരെ ആക്രമണം നടത്താൻ ദേശീയ തലത്തിൽ നടന്ന തീരുമാനമായിരുന്നു. മുഖ്യമന്ത്രി ബിരേൻ സിംഗ്, മഹാരാജൻ എന്ന് വിളിക്കുന്ന എംപിയും നേതൃത്വം നൽകുന്ന അരമ്പായി താങ്കോൾ വിഭാഗം, പ്രമോദ് സിംഗ് എന്ന വ്യക്തി നേതൃത്വം നൽകുന്ന മെയ്തി ലീപൂൺ വിഭാഗം എന്നീ രണ്ട് കൂട്ടരാണ് പ്രധാനമായും കലാപത്തിൽ ഉളളത്.
24 മണിക്കൂറിനുളളിൽ കമാന്റോസിന്റെ യൂണിഫോം 5,000 ത്തോളം അരമ്പായി താങ്കോൾ പ്രവർത്തകർക്ക് ലഭിച്ചു. കൂടാതെ പോലിസുകാരുടെ കെെയിലുളള ആയുധങ്ങളും ഇവർക്ക് ലഭിച്ചു. ഇതെല്ലാം കലാപകാരികൾക്ക് വേണ്ട സഹായങ്ങൾ ഭരണകൂടത്തിന്റെയും പോലിസ് മേധാവികളുടെയും ഭാഗത്തു നിന്ന് കിട്ടുന്നുണ്ട് എന്നതിന് തെളിവുകളാണെന്ന് ഫാദർ കൂട്ടിചേർത്തു.
കുക്കി സ്ത്രീകളോട് വളരെ ക്രൂരമായിട്ടാണ് അരമ്പായി താങ്കോൾ, മെയ്തി ലീപൂൺ പ്രവർത്തകർ ചെയ്തത്. 22, 24 വയസ്സുളള കാർ വാഷ് ജോലി ചെയ്യുന്ന രണ്ട് പെൺകുട്ടികൾ കലാപം പൊട്ടിപുറപ്പെട്ട ദിവസം പുലർച്ചെ സംരക്ഷണം കിട്ടുമെന്ന് കരുതി അവരുടെ ഉടമയുടെ അടുത്ത് ചെന്നു. എന്നാൽ ആ വീട്ടുകാർ പെൺകുട്ടികളെ കലാപകാരികളായ ചെറുപ്പകാർക്ക് മുൻപിലേക്ക് എറിഞ്ഞു കൊടുക്കുകയായിരുന്നു. കൂട്ടബലാത്സഗം ചെയ്തു എന്ന് മാത്രമല്ല സ്വകാര്യ ഭാഗങ്ങളിൽ ഉപദ്രവിക്കുകയും ചെയ്തു. ചുരാചന്ദ്പൂർ ലാംക മെഡിക്കൽ കോളേജിലാണ് ആ ശരീരങ്ങൾ. കൂടാതെ 112 ബോഡികൾ സംസ്കരിക്കാതെ ഇപ്പോഴും അവിടെ ഉണ്ട്.
'മാധ്യമങ്ങൾ ഏറെ ചർച്ച ചെയ്ത വാർത്ത ആയിരുന്നല്ലോ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം. ആ ഗ്രാമത്തിൽ ഞാൻ പോയിട്ടുണ്ട്. അവിടെ വെന്തു മരിച്ച ഏഴ് പേരുടെ ശരീരം പട്ടികൾ തിന്നു'- ഫാദർ ജോൺസൺ പറഞ്ഞു.