രാജ്യത്ത് ആദ്യത്തെ ഒമിക്രോൺ മരണം; മരിച്ചത് നൈജീരിയയില്‍ നിന്നെത്തിയ 52കാരന്‍

മഹാരാഷ്ട്രയില്‍ ഇന്ന് 198 പുതിയ ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചു

Update: 2021-12-30 17:17 GMT
Editor : ijas
Advertising

രാജ്യത്തെ ആദ്യത്തെ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ പിംപ്രി-ചിന്‍ച്‍വാദിലെ ഒമിക്രോണ്‍ ബാധിതന്‍ ആണ് മരിച്ചത്. കോവിഡ് പോസിറ്റീവായി ചികിത്സയിലായിരുന്ന ഇയാള്‍ ഹൃദയാഘാതം വന്നാണ് മരിച്ചത്. നൈജീരിയയില്‍ നിന്നെത്തിയ 52കാരന്‍ 28നാണ് മരിച്ചത്. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇയാള്‍ കഴിഞ്ഞ 13 വര്‍ഷത്തോളമായി പ്രമേഹ ബാധിതനായിരുന്നു. മഹാരാഷ്ട്ര പൊതുജന ആരോഗ്യവിഭാഗമാണ് ആദ്യ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചത്.

അതെ സമയം മഹാരാഷ്ട്രയില്‍ ഇന്ന് 198 പുതിയ ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 450ലെത്തി. ഇന്ന് ഒമിക്രോണ്‍ ബാധിച്ച 198 പേരില്‍ 30 പേര്‍ അന്താരാഷ്ട്ര യാത്രികരാണ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News