'ദേശീയപതാകയെ അവഹേളിച്ചത് അംഗീകരിക്കാനാവില്ല': ബ്രിട്ടീഷ് ഹൈക്കമ്മീഷന്റെ സുരക്ഷവെട്ടിക്കുറച്ചു
ബാരിക്കേഡുകൾ നീക്കി ബ്രിട്ടീഷ് സ്ഥാനപതി കാര്യാലയത്തിന് മുന്നിലെ പി.സി.ആർ വാനുകൾ പിൻവലിച്ചു. ഇന്ത്യയുടെ ദേശീയപതാകയെ ഖലിസ്ഥാനികൾ അവഹേളിച്ചത് അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി
Update: 2023-03-22 08:52 GMT
ന്യൂഡല്‍ഹി: ബ്രിട്ടനിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ബ്രിട്ടന് ശക്തമായ സന്ദേശം നൽകി ഇന്ത്യ. ഡൽഹിലെ ബ്രിട്ടീഷ് സ്ഥാനപതികാര്യാലയത്തിന്റെ സുരക്ഷ വെട്ടിക്കുറച്ചു. ബ്രിട്ടീഷ് ഹൈക്കമ്മിഷണറുടെ വസതിക്കു മുന്നിലെ സുരക്ഷ കുറച്ചു.
ബാരിക്കേഡുകൾ നീക്കി ബ്രിട്ടീഷ് സ്ഥാനപതി കാര്യാലയത്തിന് മുന്നിലെ പി.സി.ആർ വാനുകൾ പിൻവലിച്ചു. ഇന്ത്യയുടെ ദേശീയപതാകയെ ഖലിസ്ഥാനികൾ അവഹേളിച്ചത് അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
മാര്‍ച്ച്19 നാണ് അമൃത്പാലിനെതിരെയുള്ള നടപടിയില്‍ പ്രതിഷേധിച്ച് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെ ആക്രമണമുണ്ടായത്. ഖാലിസ്ഥാന്‍ അനുകൂലികളാണ് ആക്രമണം നടത്തിയത്. ഹൈക്കമ്മീഷന് മുന്നിലെ ഇന്ത്യന്‍ ദേശീയ പതാകയെ ആക്രമികള്‍ അപമാനിക്കുകയും ചെയ്തിരുന്നു.