സംസ്ഥാന ധനമന്ത്രിമാരുടെ യോഗം ഇന്ന് ഡല്‍ഹിയില്‍; നിർമല സീതാരാമൻ അധ്യക്ഷത വഹിക്കും

2023-24 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് തയ്യാറാക്കുന്നതിന്‍റെ ഭാഗമായാണ് യോഗം

Update: 2022-11-25 02:17 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലെയും ധനമന്ത്രിമാരുടെ യോഗം ഇന്ന്. ഡൽഹി വിഗ്യാൻ ഭവനിൽ രാവിലെ 11 മണിക്ക് ആരംഭിക്കുന്ന യോഗത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അധ്യക്ഷത വഹിക്കും. 2023-24 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് തയ്യാറാക്കുന്നതിന്‍റെ ഭാഗമായാണ് യോഗം. നികുതി പരിഷ്കരണം ഉൾപ്പടെയുള്ള വിഷയങ്ങളിലെ നിലപാട് സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിനെ അറിയിക്കും.

ക്ഷേമ പ്രവർത്തനങ്ങൾ മുതൽ മൂലധന നിക്ഷേപ പദ്ധതികൾക്കായി ബജറ്റിൽ വകയിരുത്തേണ്ട തുക സംബന്ധിച്ചും യോഗം ചർച്ച ചെയ്യും. കേരളത്തെ പ്രതിനിധീകരിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ യോഗത്തിൽ പങ്കെടുക്കും. ജി.എസ്.ടി കൗൺസിൽ ചേരുന്നത് വൈകുന്ന സാഹചര്യത്തിൽ ജി.എസ്.ടി നഷ്ടപരിഹാര കുടിശ്ശിക നീട്ടുന്നത് ഉൾപ്പടെയുള്ള ആവശ്യങ്ങളും കേരളമടക്കമുള്ള സംസ്ഥാനങ്ങൾ മുന്നോട്ടുവയ്ക്കാനാണ് സാധ്യത. ധനമന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായി ധനകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ, സാമ്പത്തിക വിദഗ്ധർ , വാണിജ്യ വ്യവസായ മേഖലയിലെ പ്രമുഖർ എന്നിവർ പങ്കെടുത്ത ഉന്നതതല യോഗവും കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്നിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News