ജൂനിയറായ ഒരാളുടെ കീഴിൽ പ്രവർത്തിക്കാൻ നിർബന്ധിതനാവുന്നു, ഫഡ്നാവിസ് വിഷാദത്തിലാണ്: സഞ്ജയ് റാവത്ത്

പൊതു തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് നടന്നാൽ, മഹാ വികാസ് അഘാഡി സഖ്യം നിയമസഭയിൽ 180-185 സീറ്റുകള്‍ നേടുമെന്നും സഞ്ജയ് റാവത്ത്

Update: 2023-04-25 09:53 GMT
Editor : afsal137 | By : Web Desk

സഞ്ജയ് റാവത്ത്

Advertising

ന്യൂഡൽഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ കീഴിൽ പ്രവർത്തിക്കാൻ നിർബന്ധിതനായ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വിഷാദത്തിലാണെന്ന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത്. ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാർ ഉടൻ വീണുടയുമെന്ന പ്രവചനത്തിന് പിന്നാലെയാണ് സഞ്ജയ് റാവത്തിന്റെ പുതിയ പരാമർശം.

'തന്നേക്കാൾ ജൂനിയറായ ഒരാളുടെ കീഴിൽ പ്രവർത്തിക്കാൻ ദേവേന്ദ്ര ഫഡ്‌നാവിസ് നിർബന്ധിതനാവുകയാണ്. അദ്ദേഹത്തിന്റെ മാനസികാവസ്ഥ തീർച്ചയായും ശരിയല്ല. ഞങ്ങൾ സത്യം പറയുന്നു, ജനങ്ങൾക്ക് വേണ്ടി പോരാടുന്നു. ജനങ്ങൾ ഞങ്ങളെ പിന്തുണയ്ക്കുന്നു, അതുകൊണ്ടാണ് ചില നേതാക്കൾ വിഷാദത്തിലായത്. ഈ വിഷാദം വളരെ മോശമാണ്''- സഞ്ജയ് റാവത്ത് എൻ.ഡി.ടി.വിയോട് പറഞ്ഞു.

മഹാരാഷ്ട്രയിൽ രണ്ട് സ്‌ഫോടനാത്മക സംഭവവികാസങ്ങൾ ഉണ്ടാകുമെന്ന നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എംപി സുപ്രിയ സുലെയുടെ പരാമർശത്തിലും സഞ്ജയ് റാവത്ത് പ്രതികരിച്ചു. സംസ്ഥാന സർക്കാർ തകരുകയും മുഖ്യമന്ത്രി മാറുകയും ചെയ്യുമെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. അടുത്ത വർഷത്തെ പൊതു തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് നടന്നാൽ, മഹാ വികാസ് അഘാഡി സഖ്യം നിയമസഭയിൽ 180-185 സീറ്റുകളും മഹാരാഷ്ട്രയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കുറഞ്ഞത് 40 സീറ്റുകളും നേടുമെന്ന തന്‍റെ അവകാശവാദം സഞ്ജയ് റാവത്ത് വീണ്ടും ആവർത്തിച്ചു.

ഫെബ്രുവരിയിൽ ഷിൻഡെ സർക്കാർ വീഴുമെന്ന് സഞ്ജയ് നേരത്തെ പറഞ്ഞിരുന്നു. 'വ്യാജ ജ്യോത്സൻ' എന്നാണ് ഷിൻഡെ സർക്കാരിലെ വിദ്യാഭ്യാസ മന്ത്രി ദീപക് കേസാർക്കർ ഇതിനോട് പ്രതികരിച്ചത്. 16 ശിവസേന എംഎൽഎമാരെ അയോഗ്യരാക്കണമെന്നതുൾപ്പെടെയുള്ള ഒരു കൂട്ടം ഹരിജികളിൽ വിധി പറയാൻ സുപ്രിം കോടതിക്ക് സമയമെങ്കിലും നൽകണമെന്ന് കേസർകർ പറഞ്ഞു. 2022 ജൂൺ 30നാണ് ഷിൻഡെ സർക്കാർ അധികാരമേറ്റത്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News