മോദിയുടെയും യോഗിയുടെയും ചിത്രവുമായി യുപിയിൽ സൗജന്യ ഉപ്പും പരിപ്പും

സമാജ്‌വാദി പാർട്ടിയടക്കം ഉയർത്തുന്ന ഭീഷണി മറികടന്ന് 2022 ൽ നടക്കുന്ന തെരഞ്ഞെടുപ്പിലും വിജയിച്ച് അധികാരത്തിലെത്താനുള്ള കഠിന ശ്രമമാണ് ബിജെപി നടത്തുന്നത്

Update: 2021-12-12 15:34 GMT
Advertising

സൗജന്യം നൽകിയെങ്കിലും ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ തങ്ങളുടെ പരിപ്പ് വേവിച്ചെടുക്കാനുള്ള പരിശ്രമത്തിലാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രവുമായി വിതരണം ചെയ്യുന്ന സൗജന്യം ഉപ്പും പരിപ്പുമാണ് പുതിയ തന്ത്രം. ഉപ്പ്, ഓയിൽ, വെള്ളക്കടല തുടങ്ങിയവ സംസ്ഥാനത്തെ സൗജന്യ റേഷൻ പദ്ധതി വഴിയാണ് വിതരണം ചെയ്യുന്നത്. 80,000 റേഷൻ കടകൾ വഴിയാണ് ആനുകൂല്യം വിതരണം ചെയ്യുക. ഉത്പന്നങ്ങളുടെ പാക്കറ്റിന് പുറത്ത് ചിത്രങ്ങൾക്കൊപ്പം 'സോചി ഇമാൻദാർ, കാം ദാംദാർ'(ഉന്നത ചിന്ത, ഉറച്ച പ്രവർത്തനം) എന്നെഴുതിയിട്ടുണ്ട്. സംസ്ഥാന തെരഞ്ഞെടുപ്പിന് ബിജെപി ഉപയോഗിക്കുന്ന മുദ്രാവാക്യമാണിത്.

പ്രധാൻമന്ത്രി ഗരീബ് കല്യാൺ അന്ന യോജന നാലു മാസത്തേക്ക് കൂടി നീട്ടിയതായി 20 ദിവസം മുമ്പ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. 2021 ഡിസംബർ മുതൽ 2022 മാർച്ച് വരെയാണ് കോവിഡ് കാലത്ത് തുടങ്ങിയ പദ്ധതി നീട്ടിയിരിക്കുന്നത്. പദ്ധതിയിൽ അഞ്ചു കിലോ സൗജന്യ റേഷനാണ് ദേശീയ ഭക്ഷ്യ സുരക്ഷ ആക്ട് പ്രകാരം നൽകിയിരുന്നത്. ഇവക്കൊപ്പമാണ് യുപി സർക്കാർ പുതിയ ആനുകൂല്യങ്ങൾ നൽകുന്നത്. ഇവ നൽകുന്നതുമായി ബന്ധപ്പെട്ട വിഡിയോകളും ചിത്രങ്ങളും സംസ്ഥാനത്താകെ പ്രചരിക്കുന്നുണ്ട്. സമാജ്‌വാദി പാർട്ടിയടക്കം ഉയർത്തുന്ന ഭീഷണി മറികടന്ന് 2022 ൽ നടക്കുന്ന തെരഞ്ഞെടുപ്പിലും വിജയിച്ച് അധികാരത്തിലെത്താനുള്ള കഠിന ശ്രമമാണ് ബിജെപി നടത്തുന്നത്.

15 കോടി ആളുകൾക്ക് 2022 മാർച്ച് വരെയായി ആനുകൂല്യം നൽകുമെന്നാണ് സർക്കാർ പറയുന്നത്. ഈ കാലയളവ് തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പും ശേഷവുമായുള്ളതാണ്. പദ്ധതി തങ്ങളുടെ മുദ്രാവാക്യമായ 'ഡബിൾ എൻജിൻ കി സർക്കാർ' നെ സൂചിപ്പിക്കുന്നത് പോലെ ഡബിൾ റേഷനാണെന്ന് കഴിഞ്ഞ ശനിയാഴ്ച യോഗി ആദിത്യനാഥിന്റെ ഓഫിസ് ട്വീറ്റ് ചെയ്തിരുന്നു. കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപി സർക്കാർ എന്ന് സൂചിപ്പിക്കുന്നതാണ് ഡബിൾ എൻജിൻ സർക്കാർ പ്രയോഗം. മോദിയടക്കം തെരഞ്ഞെടുപ്പ് റാലികളിൽ ഈ വാക്കുകൾ ഉപയോഗിക്കുന്നുണ്ട്.

Despite being given freebies, the BJP is trying to cook its own Dal in the Uttar Pradesh elections. The new strategy is to distribute free salt and nuts with a picture of Prime Minister Narendra Modi and UP Chief Minister Yogi Adityanath.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News