മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവം: ഇന്ത്യൻ കഫ് സിറപ്പുകളുടെ ഇറക്കുമതി നിരോധിച്ച് ഗാംബിയ

ഇന്ത്യ കഫ് സിറപ്പുകളുണ്ടെങ്കിൽ ഉപയോഗിക്കരുതെന്ന് ഓരോ വീടുകളിലുമെത്തി നിർദേശം നൽകുകയാണെന്നാണ് വിവരം.

Update: 2022-10-06 17:02 GMT
Advertising

ഗാംബിയ: ഇന്ത്യൻ നിർമിത മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിന് പിന്നാലെ ഇന്ത്യയിൽ നിന്നുള്ള കഫ് സിറപ്പുകൾ നിരോധിച്ച് ഗാംബിയ. സംഭവത്തിൽ കേന്ദ്രസർക്കാർ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി.

ഇന്ത്യ കഫ് സിറപ്പുകളുണ്ടെങ്കിൽ ഉപയോഗിക്കരുതെന്ന് ഓരോ വീടുകളിലുമെത്തി അധികൃതർ നിർദേശം നൽകുകയാണെന്നാണ് വിവരം. ഇത്രയധികം മരണങ്ങളുണ്ടായതിനാൽ ജാഗ്രത വേണമെന്ന് നിർദേശവും ഭരണകൂടം നൽകിയിട്ടുണ്ട്.

ഗാംബിയയില്‍ 5 വയസ്സിൽ താഴെയുള്ള 66 കുട്ടികളുടെ മരണത്തിന് പിന്നിൽ ഇന്ത്യൻ നിർമ്മിത കഫ് സിറപ്പുകളാണെന്ന ഗുരുതര ആരോപണമാണ് ലോക ആരോഗ്യ സംഘടന ഉന്നയിച്ചത്. തുടർന്ന് ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ ഹരിയാന ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിക്ക് എതിരെ അന്വേഷണം ആരംഭിച്ചു. ഹരിയാനയിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡിന്റെ കഫ് സിറപ്പുകളാണ് അന്വേഷണ പരിധിയിലുള്ളത്.

ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് അനുസരിച്ച്, പ്രോമെതസൈൻ ഓറൽ സൊല്യൂഷൻ അടക്കമുള്ള കമ്പനിയുടെ നാല് കഫ്സിറപ്പുകളിൽ അപകടകരമായ ഡയറ്റ്തലിൻ ഗ്ലൈകോൾ, എഥിലിൻ ഗ്ലൈകോൾ എന്നിവ ഉയർന്ന അളവിൽ കണ്ടെത്തിയെന്നാണ് ആരോപണം. കഫ് സിറപ്പ് കുട്ടികളുടെ വൃക്കകളെ ബാധിച്ചതാണ് മരണ കാരണമെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തി. ഈ മരണങ്ങൾ എപ്പോൾ സംഭവിച്ചു എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ലോകാരോഗ്യ സംഘടന നൽകിയിട്ടില്ല.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News