'സർക്കാർ സൊമാറ്റോ സർവീസ് നടത്തുന്നില്ല'; പ്രളയബാധിതരോട് ജില്ലകലക്ടർ-വിമര്‍ശനം

ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി

Update: 2022-10-14 04:33 GMT
Editor : Lissy P | By : Web Desk
Advertising

ലഖ്‌നൗ: ഉത്തർപ്രദേശിലെ അംബേദ്കർ നഗർ ജില്ല ദിവസങ്ങളായി വെള്ളപ്പൊക്കത്തിന്റെ നടുവിലാണ്. ദിവസങ്ങളായി തുടരുന്ന കനത്തമഴയിൽ ഘഘര നദി കരകവിഞ്ഞൊഴുകിയതാണ് വെള്ളപ്പൊക്കം രൂക്ഷമാക്കിയത്.

പ്രളയബാധിതരായ ഗ്രാമീണരെ സന്ദർശിക്കാനെത്തിയ ജില്ലകലക്ടറുടെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. അംബേദ്കർ നഗർ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ സാമുവൽ പോൾ ഗ്രാമീണരോട് സംസാരിക്കുന്നതാണ് വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.

'ഇവിടെ നിങ്ങൾക്ക് താമസിക്കാനുള്ള ഏർപ്പാട് ചെയ്തിട്ടുണ്ട്. ക്ലോറിൻ ഗുളികകൾ എത്തിക്കാം, എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഡോക്ടർമാർ ഇവിടെ വന്ന് കാണും. അതാണ് പ്രളയ ദുരിതാശ്വാസ ക്യാമ്പിന്റെ ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു. നിങ്ങൾ വീട്ടിലിരിക്കുമ്പോൾ നിങ്ങൾക്ക് ഭക്ഷണം അയച്ച് തരണോ? സർക്കാർ അതിന് സൊമാറ്റോ സേവനം നടത്തുന്നില്ല' സാമുവൽ പോൾ പറഞ്ഞു. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെ വലിയ വിമർശനമാണ് ജില്ലാ മജിസ്ട്രേറ്റിന് നേരെ ഉയർന്നിരിക്കുന്നത്. ഉദ്യോഗസ്ഥന്റേത് വിവേചനരഹിതമായ പരമാർശമാണെന്നാണ് വിമർശനം.

അതേസമയം, സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ നാശം വിതച്ച ജില്ലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ദുരിതബാധിത ജില്ലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനും വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ പരിശോധന നടത്താനും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News