സംയുക്ത സേന മേധാവിയുടെ താൽക്കാലിക ചുമതല എം.എം നരവനെക്ക്
സംയുക്ത സേന മേധാവിയായിരുന്ന ബിപിന്‍ റാവത്ത് അപടത്തിൽ മരിച്ചതിനെ തുടർന്നാണ് എം.എം നരവനെ ചുമതല ഏറ്റെടുത്തത്
സംയുക്ത സേന മേധാവിയുടെ താൽക്കാലിക ചുമതല കരസേനാ മേധാവി ജനറൽ എം.എം നരവനെക്ക്. സംയുക്ത സേന മേധാവിയായിരുന്ന ബിപിന്‍ റാവത്ത് അപടത്തിൽ മരിച്ചതിനെ തുടർന്നാണ് എം.എം നരവനെ ചുമതല ഏറ്റെടുത്തത്. പുതിയ മേധാവിയെ തെരഞ്ഞെടുക്കാനുള്ള നടപടികൾ ആരംഭിച്ചതയായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു.
സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്‍റെ പിന്‍ഗാമിയെ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കും. പത്ത് ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. താൽക്കാലിക ചുമതല നൽകിയ കരസേനാ മേധാവി എം.എം നരവനെയ്ക്കാണ് പദവിയിലേക്കെത്താന്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. കര, നാവിക, വ്യോമ സേനാ മേധാവികൾ ഉൾപ്പെടുന്ന സമിതിയാണ് സൈനിക വിഷയങ്ങൾ തീരുമാനിക്കുന്ന പ്രധാന സമിതി. ചൈനയുമായും പാകിസ്താനുമായും അതിര്‍ത്തി പ്രശ്‌നങ്ങളുണ്ട് ഇന്ത്യക്ക്. ഭാവിയില്‍ മൂന്ന് സേനാ വിഭാഗങ്ങളേയും ഒരുമിച്ച് സജ്ജമാക്കുന്നതിന്‍റെ ഭാഗമായാണ് സംയുക്ത സൈനിക മേധാവി എന്ന പദവി സൃഷ്ടിച്ചത്.
ഇത്തരമൊരു പദവിയിലിരുന്ന ആദ്യ വ്യക്തി എന്നതിനാല്‍ ബിപിന്‍ റാവത്തിന്‍റെ മരണത്തെ തുടര്‍ന്നുണ്ടായ ഒഴിവ് എത്രയും വേഗം നികത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. നിയമം അനുസരിച്ച് ഏതൊരു കമാന്‍ഡിങ് ഓഫീസര്‍ക്കും സംയുക്ത സൈനിക മേധാവിയാകാനുള്ള യോഗ്യതയുണ്ട്. നാല് സ്റ്റാറുകളുള്ള ജനറല്‍ പദവിയിലോ സമാന റാങ്കിലുള്ള എയര്‍ ചീഫ് മാര്‍ഷല്‍, അഡ്മിറല്‍ എന്നിവര്‍ക്കും സി.ഡി.എസ് പദവിയില്‍ എത്തുന്നതിന് തടസമില്ല.