ഒരു വര്‍ഷത്തിലേറെയായി അവളെന്നെ ചതിക്കുകയായിരുന്നു, പലതവണ ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു; സ്നേഹയെ കൊലപ്പെടുത്തിയതിനു ശേഷമുള്ള അനൂജിന്‍റെ വീഡിയോ പുറത്ത്

സ്നേഹ ചൗരസ്യയെ വെടിവെച്ചു കൊന്നതിനു ശേഷം അനൂജ് തന്‍റെ ഹോസ്റ്റല്‍ മുറിയിലെത്തിയാണ് വീഡിയോ ചിത്രീകരിച്ചത്

Update: 2023-05-20 05:58 GMT
Editor : Jaisy Thomas | By : Web Desk

അനൂജ്

Advertising

ഗ്രേറ്റര്‍ നോയിഡ: ഡല്‍ഹി ശിവ നാടാർ സർവകലാശാലയിലെ കൊലപാതകത്തില്‍ സഹപാഠിയെ കൊലപ്പെടുത്തിയ ശേഷം തന്‍റെ ഭാഗം ന്യായീകരിക്കുന്ന പ്രതി അനൂജിന്‍റെ 22 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്ത്. സ്നേഹ ചൗരസ്യയെ വെടിവെച്ചു കൊന്നതിനു ശേഷം അനൂജ് തന്‍റെ ഹോസ്റ്റല്‍ മുറിയിലെത്തിയാണ് വീഡിയോ ചിത്രീകരിച്ചത്. കൊലപാതകത്തിനുള്ള കാരണങ്ങള്‍ വ്യക്തമാക്കിയ പ്രതി പിന്നീട് സ്വയം വെടിവച്ചു മരിക്കുകയായിരുന്നു.

വീഡിയോ ചിത്രീകരിച്ചതിനു ശേഷം ഗൂഗിൾ ഡ്രൈവിൽ അപ്‌ലോഡ് ചെയ്‌ത് മരണത്തിനു മുന്‍പുള്ള കുറിപ്പായി സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്യുകയായിരുന്നു. താൻ ചെയ്തതെല്ലാം ശരിയാണെന്ന് 21കാരൻ പറയുന്നത് വീഡിയോയിൽ കേൾക്കാം.സ്‌നേഹ മറ്റൊരാളുമായി വിവാഹനിശ്ചയം നടത്തിയെന്നും ഇത് തന്റെ ഹൃദയം തകർത്തെന്നും പ്രതി പറയുന്നു. "ഞാൻ വളരെ നല്ല ആളായിരുന്നു, ദേശീയ തലത്തിൽ വരെ എത്തിയ അത്‍ലറ്റായിരുന്നു. ഈ കോളേജിൽ അഡ്മിഷൻ കിട്ടുന്നത് വരെ എല്ലാം നല്ലതായിരുന്നു. കോളേജിൽ വന്നതിന് ശേഷം എന്‍റെ ജീവിതം മാറ്റിമറിച്ച സ്നേഹയെ കണ്ടു," അനൂജ് പറഞ്ഞു.



തന്‍റെ ജീവിതത്തിൽ ഒരുപാട് ഉയർച്ച താഴ്ചകൾ ഉണ്ടായിട്ടുണ്ടെന്നും തന്നോട് അടുപ്പമുള്ള നിരവധി പേരെ നഷ്ടപ്പെട്ടിട്ടുണ്ടെന്നും അനൂജ് വീഡിയോയില്‍ പറയുന്നു. സഹോദരിയെ ഭര്‍ത്താവ് ചുട്ടുകൊന്നെന്നും അമ്മായി ചതിച്ചതിനെ തുടർന്ന് ഹൃദയാഘാതം വന്നാണ് അമ്മാവൻ മരിച്ചതെന്നും അനൂജ് പറഞ്ഞു. ഈ സംഭവങ്ങളെല്ലാം തനിക്ക് മാനസിക ആഘാതവും വേദനയും ഉണ്ടാക്കിയിട്ടുണ്ടെന്നും പ്രതി വിവരിക്കുന്നു. നേരത്തെ സ്നേഹക്ക് ഒരു ബന്ധമുണ്ടായിരുന്നുവെന്നും അതവള്‍ക്ക് ശല്യമായിരുന്നുവെന്നും അതു മറികടക്കാന്‍ താനാണ് സ്നേഹയെസ സഹായിച്ചതെന്നും അനൂജ് പറയുന്നു.

കഴിഞ്ഞ വർഷം പിറന്നാൾ ആഘോഷിക്കാൻ വീട്ടിലെത്തിയപ്പോൾ എല്ലാം മാറിമറിഞ്ഞെന്നും സ്‌നേഹ തന്നെ ചതിച്ചെന്നും അനൂജ് പറഞ്ഞു.''മെസ് വര്‍ക്കറായ അശുതോഷ് പാണ്ഡെയുമായി അവള്‍ക്ക് ബന്ധമുണ്ടായിരുന്നു. അവൾ എന്നെ വഞ്ചിക്കുകയാണെന്ന് ഞാൻ മനസ്സിലാക്കി. രാത്രിയിൽ ഞാൻ ഉറങ്ങുമ്പോൾ അവൾ അവനെ കാണാറുണ്ടായിരുന്നു. തിരികെ വരുമ്പോൾ അവൾ പാണ്ഡെയുടെ ചാറ്റും കോളും ഡിലീറ്റ് ചെയ്യുമായിരുന്നു. ഒരു വർഷത്തിലേറെയായി അവൾ എന്നെ വഞ്ചിക്കുകയായിരുന്നു. ഇത് ഞങ്ങളുടെ ബന്ധത്തിന് നല്ലതല്ലെന്നും വെറുതെയാണെന്നും അവള്‍ക്ക് പലതവണ മുന്നറിയിപ്പ് നൽകി”അദ്ദേഹം പറഞ്ഞു. സ്നേഹക്ക് മറ്റു പലരുമായി ബന്ധമുണ്ടായിരുന്നതായും അനൂജ് ആരോപിക്കുന്നു. ഇതൊക്കെയാണെങ്കിലും, ഞാൻ അവളോട് സ്നേഹത്തിനായി അപേക്ഷിച്ചു, പക്ഷേ അവൾ സമ്മതിക്കാതെ കോളേജ് അധികൃതരോട് പരാതിപ്പെട്ടു. താൻ ബ്രെയിൻ ക്യാൻസർ ബാധിതനാണെന്നും ഓപ്പറേഷൻ ചെയ്തില്ലെങ്കിൽ രണ്ട് വർഷത്തിനുള്ളിൽ മരിക്കുമെന്നും അനൂജ് വീഡിയോയിലൂടെ വെളിപ്പെടുത്തി. സ്‌നേഹയുടെ മാതാപിതാക്കളോട് മാപ്പ് പറയുകയും അവരുടെ മകളാകാൻ അവൾക്ക് അർഹതയില്ലെന്നും അനൂജ് പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News