അയോധ്യ രാമക്ഷേത്ര പൂജാരിയുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ച കോൺഗ്രസ് നേതാവ് അറസ്റ്റിൽ
ബിജെപിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്
അഹമ്മദാബാദ്: അയോധ്യ രാമക്ഷേത്രത്തിലെ പൂജാരിയുടെ മോർഫ് ചെയ്ത ഫോട്ടോ പ്രചരിപ്പിച്ച കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. കോൺഗ്രസിന്റെ പട്ടികജാതി സെൽ പ്രസിഡന്റ് ഹിതേന്ദ്ര പിതാഡിയയാണ് അറസ്റ്റിലായത്.
സെക്ഷൻ 469, സെക്ഷൻ 295, ഐടി ആക്ട് എന്നിവ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ബിജെപിയുടെ പ്രാദേശിക നേതാവ് വൈഭവ് മക്വാന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. അഹമ്മദാബാദ് സിറ്റി പൊലീസിന്റെ സൈബർ ക്രൈം ഡിപ്പാർട്ട്മെന്റാണ് പിതാഡിയെ അറസ്റ്റ് ചെയ്തതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
അയോധ്യയെയും പുരോഹിതനെയും അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പൂജാരിയായ മോഹിത് പാണ്ഡെയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചെന്നാണ് പരാതി.'ഇയാളാണോ അയോധ്യ രാമക്ഷേത്രത്തിലെ പൂജാരിയാകുന്നത്' എന്ന അടിക്കുറിപ്പോടെയാണ് ഹിതേന്ദ്ര പിതാഡിയെ ഫോട്ടോകൾ പോസ്റ്റ് ചെയ്തത്. ഇത് മോർഫ് ചെയ്ത ചിത്രമാണെന്ന് പിന്നീട് തെളിയുകയും ചെയ്തു.