വരുന്നു, ആരോഗ്യ തിരിച്ചറിയല്‍ കാർഡ്

തിരിച്ചറിയല്‍ രേഖയില്‍ വ്യക്തിഗത വിവരങ്ങളും ഡോക്ടറുടെ സേവനവും ഡിജിറ്റലായി നല്‍കും.

Update: 2021-09-14 03:41 GMT
Editor : abs | By : Web Desk
Advertising

പൗരന്‍മാരുടെ ആരോഗ്യവിവരങ്ങള്‍ ഉള്‍പ്പെടുത്തി ആധാറിന് സമാനമായി ആരോഗ്യ തിരിച്ചറിയല്‍ രേഖ പുറത്തിറക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതുമായി ബന്ധപ്പെട്ട് ഡിജറ്റല്‍ ഹെല്‍ത്ത് മിഷന്‍റെ കീഴില്‍ നടപടികള്‍ പുരോഗമിക്കുകയാണ്. തിരിച്ചറിയല്‍ രേഖയില്‍ വ്യക്തിഗത വിവരങ്ങളും ഡോക്ടറുടെ സേവനവും ഡിജിറ്റലായി നല്‍കും. തിരിച്ചറിയല്‍ രേഖയുള്ളവർക്ക് വീട്ടിലെത്തി അടിയന്തര ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം.

രാജ്യത്ത് എവിടെയും ഈ തിരിച്ചറിയല്‍ രേഖ ഉപയോഗിക്കാം. വ്യക്തിഗത വിവരങ്ങള്‍ പൗരന്‍റെ അറിവോടെ മാത്രമെ കൈമാറൂ. ചികിത്സ ആവശ്യത്തിനായി ആശുപത്രികള്‍ക്കും ഡോക്ടർമാർക്കും നിശ്ചിത കാലയളവിലേക്ക് മാത്രമെ വിവരങ്ങള്‍ നല്‍കൂ എന്നും കേന്ദ്ര സർക്കാർ വൃത്തങ്ങള്‍ പറയുന്നു. ആധാറുമായി ആരോഗ്യ തിരിച്ചറിയല്‍ രേഖ  ബന്ധിപ്പിക്കണം. എന്നാല്‍ ഇത് നിർബന്ധമാക്കില്ല. പൗരന്‍റെ സ്വകാര്യത ഉറപ്പുവരുത്തുന്നതിന് പ്രധാന്യം നല്‍കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ അവകാശ വാദം.






Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News