ഇന്ത്യയിൽ കോവിഡ് കൂടുതൽ ബാധിക്കുന്നത് 19 വരെ പ്രായമുള്ളവർക്കും സ്ത്രീകൾക്കുമെന്ന് ഡബ്ല്യൂ.എച്ച്.ഒ

ഡെൽറ്റ വേരിയൻറ് അസുഖം ബാധിച്ചവർക്ക് കോവിഡാനന്തര പ്രശ്‌നങ്ങൾ കൂടുതലെന്ന്

Update: 2021-10-08 08:19 GMT
Advertising

ഇന്ത്യയിൽ കൂടുതൽ കോവിഡ് ബാധിക്കുന്നത് 19 വരെ പ്രായമുള്ളവർക്കും സ്ത്രീകൾക്കുമാണെന്നും ഡെൽറ്റ വേരിയൻറ് അസുഖം ബാധിച്ചവരിലാണ് മരണനിരക്കും കോവിഡാനന്തര പ്രശ്‌നങ്ങളും കൂടുതലെന്നും പഠനം. ഇന്ത്യയിൽ കോവിഡ് ബാധിച്ചവർക്കിടയിൽ നടത്തിയ ക്രോസ് സെക്ഷനൽ പഠനത്തിലാണ് കണ്ടെത്തലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ) അറിയിച്ചു. 9500 പേർക്കിടയിലാണ് പഠനം നടത്തിയത്.

ആഗസ്ത് മുതൽ കോവിഡ് ബാധ കുറഞ്ഞുവരുന്നാതായാണ് ആഗോളതലത്തിലെ പ്രവണതയെന്നും ഡബ്ല്യൂ.എച്ച്.ഒ വ്യക്തമാക്കി. 2021 സെപ്തംബർ 27 നും ഒക്‌ടോബർ മൂന്നിനുമിടയിൽ 3.1 മില്ല്യൺ കേസുകളും 54,000 മരണവുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആഗോളതലത്തിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകൾ 234 ദശലക്ഷമാണ്. 4.8 ദശലക്ഷം മരണമാണ് കണക്കിലുള്ളത്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഈ വാരം കേസുകൾ ഒമ്പത് ശതമാനം കൂടിയതായും എന്നാൽ മരണനിരക്ക് സമാനമാണെന്നും ഡബ്ല്യൂ.എച്ച്.ഒ പറഞ്ഞു.

യൂറോപ്പിലൊഴികെ എല്ലായിടത്തും ഈ ആഴ്ച കേസുകൾ കുറഞ്ഞിട്ടുണ്ട്. ആഫ്രിക്കയിലാണ് ഏറ്റവും കുറവ് രോഗബാധയുള്ളത്. 43 ശതമാനം കുറവ്. ഈസ്‌റ്റേൺ മെഡിറ്റേറിയൻ പ്രദേശത്ത് 21 ഉം ദക്ഷിണ കിഴക്കേ ഏഷ്യയിൽ 19 ഉം അമേരിക്കയിൽ 12 ഉം പടിഞ്ഞാറേ പസഫികിൽ 12 ഉം ശതമാനം രോഗബാധ കുറഞ്ഞിട്ടുണ്ട്.

ദക്ഷിണ കിഴക്കേ ഏഷ്യയിൽ ഈ ആഴ്ച ഏറ്റവും കൂടുതൽ കേസുകൾ ഇന്ത്യയിലാണ്, 161,158 കേസുകൾ രാജ്യത്തുണ്ട്. ഏറ്റവും കൂടുതൽ മരണവും ഇന്ത്യയിൽ തന്നെയാണ് (1,899).

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News