അസാനി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു; ബംഗാൾ ഉൾക്കടലിലെത്തി ന്യൂനമർദമായി മാറും
കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്
Update: 2022-05-12 03:25 GMT
ന്യൂഡൽഹി: അസാനി ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് തീവ്രന്യൂനമർദമായി. ആന്ധ്ര വിശാഖപട്ടണം വഴി സഞ്ചരിക്കൂന്ന ന്യൂനമർദം ബംഗാൾ ഉൾക്കടലിൽ എത്തി ന്യൂനമർദമായി ഇല്ലാതാവും. ആന്ധ്രയിൽ വിശാഖപട്ടണത്ത് ഉൾപ്പെടെ തീരമേഖലകളിൽ ശക്തമായ മഴയാണ് പെയ്യുന്നത്. നിരവധി കുടുംബങ്ങളെ തീര പ്രദേശത്ത് നിന്നൊഴിപ്പിച്ചു. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്. ഒഡീഷ,തമിഴ്‌നാട് തീരപ്രദേശങ്ങളിലും ശക്തമായ മഴ ലഭിച്ചു.