'വീട്ടിൽ വരുന്നത് മാസത്തിൽ രണ്ടുതവണ, ദാമ്പത്യജീവിതം നിഷേധിക്കുന്നു'; പരാതിയുമായി യുവാവ് കോടതിയിൽ

മകന്റെ ജനനത്തിനു ശേഷം ഭാര്യ സ്വന്തം വീട്ടിലാണ് താമസമെന്നും പരാതിയിലുണ്ട്

Update: 2023-12-17 09:18 GMT
Editor : Lissy P | By : Web Desk

പ്രതീകാത്മക ചിത്രം

Advertising

അഹമ്മദാബാദ്: മാസത്തിൽ രണ്ടുതവണ മാത്രമേ ഭാര്യ തനിക്കൊപ്പം താമസിക്കുന്നെന്നും ദാമ്പത്യജീവിതം നിഷേധിക്കുകയാണെന്നും കാണിച്ച് യുവാവ് കോടതിയിൽ. സൂററ്റ് സ്വദേശിയായ യുവാവാണ് പരാതിക്കാരൻ. ഭാര്യ തന്റെ കൂടെ താമസിക്കുന്നില്ലെന്നും യുവാവ് കുടുംബകോടതിയിൽ നൽകിയ ഹരജിയിൽ പറയുന്നു.

ഭാര്യ ജോലിക്ക് പോകുന്നയാളാണ്. മകന്റെ ജനനത്തിനു ശേഷം ജോലിയുടെ പേര് പറഞ്ഞ് അവൾ സ്വന്തം വീട്ടിലാണ് താമസം. മാസത്തിൽ രണ്ടാമത്തെയും നാലാമത്തെയും വാരാന്ത്യങ്ങളിൽ മാത്രം ഭാര്യ തന്നെ സന്ദർശിക്കുകയും ബാക്കിയുള്ള സമയങ്ങളിൽ അവളുടെ സ്വന്തം വീട്ടിൽ താമസിക്കുന്നതും തനിക്ക് വിഷമുണ്ടാക്കുന്നതായും ഭർത്താവ് പറയുന്നു. മകന്റെ ആരോഗ്യം അവഗണിച്ചും ഭർത്താവിന്റെ ദാമ്പത്യാവകാശം ഇല്ലാതാക്കിയുമാണ് ഭാര്യ ജോലി തുടരുന്നുവെന്നും ഹരജിയിലുണ്ട്. ഹിന്ദു വിവാഹനിയമത്തിലെ 9-ാം ചട്ടപ്രകാരം കടമയിൽ വീഴ്ചവരുത്തിയെന്നും,തനിക്കൊപ്പം സ്ഥിരമായി താമസിക്കണമെന്ന് ഉത്തരവിടണമെന്നും യുവാവ് ആവശ്യപ്പെട്ടു.

അതേസമയം, കുടുംബ കോടതിയിൽ ഭർത്താവ് നൽകിയ ഹരജിക്കെതിരെ യുവതി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. എല്ലാ മാസവും രണ്ട് ദിവസം താൻ സ്ഥിരമായി ഭർത്താവിന്റെ വീട്ടിലെത്താറുണ്ടെന്നും ഹിന്ദുവിവാഹ നിയമപ്രകാരം കുറ്റക്കാരിയല്ലെന്നും ഭർത്താവിന്റെ വാദം തെറ്റാണെന്നും യുവതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അതേസമയം,ഭർത്താവ് ഭാര്യയോട് കൂടെ വന്ന് താമസിക്കാൻ പറഞ്ഞാൽ എന്താണ് തെറ്റെന്നും കേസ് നൽകാൻ അയാൾക്ക് അവകാശമില്ലേ എന്നും ജസ്റ്റിസ് വി ഡി നാനാവതി ചോദിച്ചു.കേസ് വിശദമായി പരിഗണിക്കാന്‍ ജനുവരി 25 ലേക്ക് കേസ് നീട്ടിവെച്ചതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News