15 വർഷമുണ്ടായിട്ടും മണിപ്പൂരിൽ എയിംസ് കൊണ്ടുവരാൻ കോൺഗ്രസിന് കഴിഞ്ഞില്ല; അമിത് ഷാ
മണിപ്പൂരിൽ രണ്ടാം ഘട്ടവോട്ടെടുപ്പ് മാർച്ച് അഞ്ചിനാണ് നടക്കുന്നത്
15 വർഷത്തിനിടെ മണിപ്പൂരിൽ കോൺഗ്രസിന് എയിംസ് കൊണ്ടുവരാൻ കഴിഞ്ഞില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഞങ്ങൾ വീണ്ടും സർ്ക്കാർ രൂപീകരിക്കുകയാണെങ്കിൽ എയിംസ് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിലെ തൗബാലിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ഭരിച്ചപ്പോൾ മണിപ്പൂരിന്റെ സമ്പദ്വ്യവസ്ഥയെ 21,000 കോടി രൂപയായായിരുന്നു. ഞങ്ങളുടെ സർക്കാർ ഇത് 35,000 കോടി രൂപയാക്കിയെന്നും അമിത് ഷാ അവകാശപ്പെട്ടു.
Manipur | In 15 years, the Congress Govt couldn't bring an AIIMS to Manipur. We've announced to build an AIIMS as soon as we form the govt again. Congress had left Manipur's economy to Rs 21,000 crore. Our govt took it to Rs 35,000 crore: Union Home Minister Amit Shah in Thoubal pic.twitter.com/A4BTPV19rA
— ANI (@ANI) March 1, 2022
60 സീറ്റുകളുള്ള മണിപ്പൂർ നിയമസഭയിലേക്കുള്ള ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് തിങ്കളാഴ്ചയാണ് നടന്നത്. 38 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. രണ്ടാം ഘട്ടവോട്ടെടുപ്പ് മാർച്ച് അഞ്ചിനും നടക്കും. മാർച്ച് 10 നാണ് വോട്ടെണ്ണൽ.