ഭവാനിപൂരിൽ പത്തിലൊന്ന് വോട്ടിലൊതുങ്ങി സി.പി.എം
2011 ൽ സി.പി.എം സ്ഥാനാർഥി നാരായൺ പ്രസാദ് ജെയ്ൻ 37,892 വോട്ട് നേടിയിരുന്നെങ്കിൽ 2021ൽ 4201 വോട്ടാണ് വിപ്ലവ പാർട്ടിയുടെ ശ്രീജിബ് ബിശ്വാസ് നേടിയത്
ഭവാനിപൂർ ഉപതെരഞ്ഞെടുപ്പിൽ വൻ വിജയവുമായി മുഖ്യമന്ത്രി മമത ബാനർജി സംസ്ഥാന രാഷ്ട്രീയത്തിൽ തന്റെ ഇടം വീണ്ടും അടയാളപ്പെടുത്തിയപ്പോൾ നിറം മങ്ങിയത് മൂന്നരപ്പതിറ്റാണ്ട് കാലം വെസ്റ്റ് ബംഗാൾ ഭരിച്ച സി.പി.എം.
2011 ൽ സി.പി.എം സ്ഥാനാർഥി നാരായൺ പ്രസാദ് ജെയ്ൻ 37,892 വോട്ട് നേടിയിരുന്നെങ്കിൽ 2021ൽ 4201 വോട്ടാണ് വിപ്ലവ പാർട്ടിയുടെ ശ്രീജിബ് ബിശ്വാസ് നേടിയത്. അഥവാ 10 വർഷം കൊണ്ട് പത്തിലൊന്ന് വോട്ടിലൊതുങ്ങി മുൻ ഭരണകക്ഷി.
മമത ബാനർജി 84,709 വോട്ട് നേടിയപ്പോൾ, 25,680 വോട്ടുമായി രണ്ടാം സ്ഥാനത്ത് ബി.ജെ.പിയുടെ പ്രിയങ്ക ട്രിബിവാളാണുള്ളത്. 1450 വോട്ടുവീണ നോട്ടക്ക് തൊട്ടുമുകളിലാണ് സി.പി.എം. 5000 വോട്ടു പോലും നേടിയെടുക്കാൻ പാർട്ടിക്കായില്ല.
2011 ൽ തൃണമൂലിന്റെ സുബ്രത ബക്ഷിക്ക് 87,808 വോട്ടാണ് ലഭിച്ചിരുന്നത്. 2011 ൽ 5078 വോട്ട് നേടിയ ബി.ജെ.പി ഇക്കുറി 25,680 വോട്ടാണ് നേടിയിരിക്കുന്നത്.