പൊലീസുകാര്‍ ട്രാഫിക് നിയമം ലംഘിച്ചാല്‍ ഇരട്ടി പിഴ, വകുപ്പുതല നടപടി

മോട്ടോർ വാഹന നിയമ പ്രകാരമുള്ള പിഴയുടെ ഇരട്ടി അടയ്ക്കണം

Update: 2023-04-11 15:52 GMT
Advertising

ജയ്പൂര്‍: രാജസ്ഥാനിൽ ട്രാഫിക് നിയമങ്ങൾ പാലിക്കാത്ത പൊലീസുകാർ ഇരട്ടി പിഴ അടയ്‌ക്കേണ്ടിവരും. ട്രാഫിക് നിയമം ലംഘിക്കുന്ന പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയുമുണ്ടാകും. പൊലീസ് ഡയറക്ടർ ജനറൽ ഉമേഷ് മിശ്രയുടെ നിർദേശപ്രകാരം അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ട്രാഫിക്) വി.കെ സിങ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ഹെൽമറ്റ് ധരിക്കാതിരുന്നാല്‍, ഇരുചക്ര വാഹനങ്ങളിൽ രണ്ടിൽ കൂടുതൽ യാത്രക്കാരുണ്ടായാല്‍, നാലുചക്ര വാഹനം ഓടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നാല്‍, മദ്യപിച്ച് വാഹനമോടിച്ചാല്‍ എല്ലാം ഇത് ബാധകമാണ്. മോട്ടോർ വാഹന നിയമ പ്രകാരമുള്ള പിഴയുടെ ഇരട്ടി അടയ്ക്കേണ്ടി വരും. പൊലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടിയുമുണ്ടാകും.

സംസ്ഥാനത്തിന്‍റെ ട്രാഫിക് മാനേജ്‌മെന്‍റ് സംവിധാനം ശക്തിപ്പെടുത്താന്‍ ഈ വർഷം ജനുവരിയിൽ 100 കോടി രൂപ അധികമായി രാജസ്ഥാൻ സർക്കാർ വകയിരുത്തിയിരുന്നു. അപകടങ്ങൾ തടയുന്നതിന് ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം (ഐടിഎംഎസ്) ശക്തിപ്പെടുത്താനാണ് നീക്കമെന്ന് അധികൃതര്‍ പറഞ്ഞു.

ട്രാഫിക് നിയമം ലംഘിക്കുന്നവർക്കെതിരെ ഉടനടി നടപടി ഉറപ്പാക്കും. അമിത വേഗതയും അമിതഭാരം കയറ്റിയ വാഹനങ്ങളും കാരണമുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുകയാണ് ലക്ഷ്യം. ഓട്ടോമാറ്റിക് ട്രാഫിക് മോണിറ്ററിംഗ്, അമിത വേഗത കണ്ടെത്താന്‍ സംവിധാനങ്ങൾ, സിസിടിവി നിരീക്ഷണ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ ഐ.ടി.എം.എസിന്റെ ഭാഗമായി നടപ്പാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

Summary- Now policemen not following traffic rules in Rajasthan will have to pay double fine and departmental action will be taken against them in a strict move to curb such violations, an official statement said on Tuesday

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News