താലിബാനുമായി ചർച്ച നടത്തി ഇന്ത്യ

ദോഹയിലാണ് ഇന്ത്യ - താലിബാൻ ചർച്ച നടന്നത്

Update: 2021-08-31 14:07 GMT
Advertising

താലിബാനുമായി ദോഹയിൽ ഇന്ത്യ ചർച്ച നടത്തി. ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി ദീപക് മിത്താലാണ് താലിബാൻ വക്താവ് ഷേർ മുഹമ്മദ് അബ്ബാസുമായി ചർച്ച നടത്തിയത്. അഫ്ഗാനിലെ ഇന്ത്യൻ പൗരന്മാരുടെ തിരിച്ചു വരവും സുരക്ഷയും ചർച്ചയായെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയുമായി ചർച്ച നടത്തണമെന്ന ആവശ്യം താലിബാൻ പ്രതിനിധികൾ ഇന്ത്യയെ അറിയിക്കുകയായിരുന്നു. ദോഹയിലെ ഇന്ത്യൻ സ്ഥാനപതി ഇക്കാര്യം കേന്ദ്രത്തെ അറിയിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പങ്കെടുത്ത ഉന്നതതല യോഗത്തിനു ശേഷമാണ് താലിബാനുമായി ചർച്ച ചെയ്യാമെന്ന് തീരുമാനിച്ചത്.

അഫ്ഗാനിസ്താനിൽ കുടുങ്ങിക്കിടക്കുന്ന ഇരുപത് ഇന്ത്യൻ പൗരന്മാരെ ഇന്ത്യയിലേക്ക് എത്തിക്കാൻ സഹായിക്കണമെന്നും ഇന്ത്യയിലേക്ക് വരാൻ താല്പര്യം പ്രകടിപ്പിച്ച 140 ഓളം സിഖ് - ഹിന്ദു വംശജരെ അതിന് അനുവദിക്കണമെന്നും ചർച്ചയിൽ ഇന്ത്യ ഉന്നയിച്ചു. പാകിസ്താനുമായി ചേർന്ന് നിന്നുള്ള തീവ്രവാദ പ്രവർത്തനങ്ങളെ ഇന്ത്യ ഒരിക്കലും പൊറുപ്പിക്കില്ലെന്നും ഇന്ത്യ അറിയിച്ചു.




 


Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News