മാധ്യമ സ്വാതന്ത്ര്യത്തിൽ ഇന്ത്യ 161ാം സ്ഥാനത്ത്
നോർവേയാണ് പട്ടികയിൽ ഒന്നാമത്
Update: 2023-08-05 05:49 GMT
വേൾഡ് ഓഫ് സ്റ്റാസ്റ്റിക്‌സ് പങ്കുവെച്ച ലോക മാധ്യമ സ്വാതന്ത്ര്യത്തിന്റെ റാങ്കിംഗിൽ ഇന്ത്യ 161ാം സ്ഥാനത്ത്. അയൽരാജ്യങ്ങളായ പാകിസ്താൻ 150ാമതും അഫ്ഗാനിസ്ഥാൻ 152ാമതുമാണ്.
നോർവേയാണ് പട്ടികയിൽ ഒന്നാമത്. അയർലാൻഡ് രണ്ടും ഡെന്മാർക്ക് മൂന്നും സ്ഥാനങ്ങളിലുണ്ട്. സ്വീഡൻ (4), ഫിൻലാൻ(5), നെതർലാൻഡ്‌സ്(6), ലിത്വാനിയ (7), എസ്‌റ്റേണിയ(8), പോർച്ചുഗൽ (9) എന്നിങ്ങനെയാണ് ആദ്യ സ്ഥാനങ്ങളിലുള്ള ഇതര രാജ്യങ്ങൾ. ഫ്രാൻസ്(24), യുകെ (26), യുഎസ്എ(45), ജപ്പാൻ(68), ഇസ്രായേൽ (97), റഷ്യ (164), തുർക്കി (165), ചൈന (179) ഉത്തര കൊറിയ (180) എന്നിങ്ങനെയാണ് ഇതര രാജ്യങ്ങളുടെ സ്ഥാനം.
India ranks 161 in media freedom