രാജ്യത്ത് കോവിഡ് ആശങ്ക ഒഴിയുന്നു; രോഗമുക്തി നിരക്ക് 98.07 ശതമാനം
കഴിഞ്ഞ 24 മണിക്കൂറിനിടെ 18,987 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
രാജ്യത്തെ കോവിഡ് മുക്തനിരക്ക് 98.07 ശതമാനമായി ഉയർന്നു. 2020 മാര്‍ച്ചിന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 18,987 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 19,808 പേർ രോഗമുക്തരായി. രോഗം ഭേദമായ ആളുകളുടെ എണ്ണം 3362709 ആയി ഉയർന്നു, അതേസമയം മരണനിരക്ക് 1.33 ശതമാനമായി രേഖപ്പെടുത്തി.
24 മണിക്കൂറിനിടെ 246 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ മരിച്ചവരുടെ എണ്ണം 4,51,435 ആയി ഉയര്‍ന്നു.വിവിധ സംസ്ഥാനങ്ങൾ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ട്. രാജ്യത്ത് നിലവില്‍ 2.06 ലക്ഷം പേരാണ് ചികിത്സയിൽ കഴിയുന്നത്.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.46 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.44 ശതമാനവും രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം രാജ്യത്ത് വാക്സിനേഷന്‍ യജ്ഞം പുരോഗമിക്കുകയാണ്. 96.82 കോടി വാക്സിന്‍ ഡോസുകള്‍ ഇതുവരെ നല്‍കിക്കഴിഞ്ഞു.