രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ ആറുമാസത്തിനിടെ ആദ്യമായി 20000ൽ താഴെ

Update: 2021-09-28 05:45 GMT
Advertising

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 18795 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഈ വർഷം മാർച്ച് ഒന്നിന് ശേഷം ആദ്യമായാണ് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഇരുപത്തിനായിരത്തിൽ താഴെ എത്തിയത്. 179 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് കേസുകളുടെ എണ്ണത്തിൽ കേരളമാണ് ഏറ്റവും മുന്നിൽ. 292206 പേരാണ് നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

രാജ്യത്തിന്റെ മിക്കയിടങ്ങളിലും കോവിഡ് കേസുകളുടെ എണ്ണം കുറയുകയാണ്. ഇരുപതോളം സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പ്രതിദിനം നൂറിൽ താഴെ കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്ര പ്രദേശ്, മിസോറാം എന്നീ സംസ്ഥാനങ്ങളിൽ മാത്രമാണ് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ആയിരത്തിലധികമുള്ളത്.




 

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്തെ രോഗശമന നിരക്ക് 97.81 ശതമാനമാണ്. രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തർ പ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിൽ ആറ് കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് മൂന്നാം തരംഗമുണ്ടായാൽ തന്നെ അതിന്റെ തീവ്രത കുറവായിരിക്കുമെന്ന് കൗൺസിൽ ഫോർ സയൻറ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച് അഭിപ്രായപ്പെട്ടു.  

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News