''2030ഓടെ ഹൃദ്രോഗ മരണം ഏറ്റവും കൂടുതൽ രേഖപ്പെടുത്തുന്ന രാജ്യമായി ഇന്ത്യ മാറും''

' യുവാക്കൾക്കും മധ്യവയസ്‌ക്കർക്കും ഇടയിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്നത് ആശങ്കയുണ്ടാക്കുന്നു'

Update: 2022-05-24 04:46 GMT
Editor : Lissy P | By : Web Desk
Advertising

ബംഗളൂരു: 2030ഓടെ ലോകത്ത് ഏറ്റവുമധികം ഹൃദ്രോഗ മരണങ്ങൾ രേഖപ്പെടുത്തുന്ന രാജ്യമെന്ന കുപ്രസിദ്ധി ഇന്ത്യക്കായിരിക്കുമെന്ന് പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ.സി.എൻ.മഞ്ജുനാഥ്. 'ആരോഗ്യകരമായ തൊഴിൽ ശക്തി ഉറപ്പാക്കൽ' എന്ന വിഷയത്തിൽ  ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്‍റെ (എച്ച്എഎൽ )  'എച്ച്എഎൽ മെഡിക്കൺ 2022'  ദേശീയ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്‌കുലർ സയൻസസ് ആൻഡ് റിസർച്ചിന്റെ ഡയറക്ടറാണ് ഡോ. മഞ്ജുനാഥ്.

സ്‌ട്രെസ് മാനേജ്‌മെന്റും ആരോഗ്യകരമായ ജീവിതശൈലി ശീലങ്ങൾ വളർത്തിയെടുക്കലും ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്താലേ ഇതിനെ പ്രതിരോധിക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. യുവാക്കൾക്കും മധ്യവയസ്‌ക്കർക്കും ഇടയിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്നത്  ഭയാനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഫറൻസ് എച്ച്എഎൽ സിഎംഡി ആർ.മാധവൻ ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്ത് എച്ച്എഎൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

സമ്മേളനത്തില്‍ 'വ്യവസായങ്ങളിലെ സാംക്രമികേതര രോഗങ്ങൾ' എന്ന വിഷയത്തിൽ ഡോ ഗൗതം മേലു സുകുമാർ( എപ്പിഡെമിയോളജി വിഭാഗം അഡീഷണൽ പ്രൊഫസർ, ബംഗളൂരു നിംഹാൻസ്), 'കാൻസർ ഇൻ ദ കമ്മ്യൂണിറ്റി' വിഷയത്തിൽ ഡോ.ആർ.പി ഡിയോ (കൺസൾട്ടന്റ് സർജിക്കൽ ഓങ്കോളജി ആൻഡ് ഹെഡ് & നെക്ക് ഓങ്കോളജി, മണിപ്പാൽ ആശുപത്രി), 'ഇന്ത്യയിൽ കൊവിഡ്: മൂന്ന് തരംഗങ്ങൾക്ക് ശേഷം എന്ത്? എന്ന വിഷയത്തിൽ ഡോ.എം.കെ.സുദർശൻ (കർണാടക സ്റ്റേറ്റ് കോവിഡ് -19 സാങ്കേതിക ഉപദേശക സമിതി ചെയർപേഴ്‌സൺ ),' പൊണ്ണത്തടി: മാനേജ്‌മെന്റ് സ്ട്രാറ്റജീസ്' വിഷയത്തിൽ ഡോ.ഗണേഷ് (ഫോർട്ടിസ് ഹോസ്പിറ്റൽ) എന്നിവരും സംസാരിച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News