ഇസ്രായേലിൽ നിന്ന് ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ 'ഓപ്പറേഷൻ അജയ്'യുമായി കേന്ദ്രം

രക്ഷാദൗത്യത്തിലെ ആദ്യവിമാനം നാളെ പുറപ്പെടും

Update: 2023-10-11 18:07 GMT
Advertising

ഡൽഹി: ഇസ്രായേലിൽ നിന്ന് ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ രക്ഷാ ദൗത്യവുമായി കേന്ദ്രം. പ്രത്യേക വിമാനത്തിൽ ഇസ്രായേലിൽ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. 'ഓപ്പറേഷൻ അജയ്' എന്ന് പേരിട്ട ദൗത്യത്തിലെ ആദ്യവിമാനം നാളെ പുറപ്പെടും. ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചു.

ഇസ്രായേലിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ സമീപ രാജ്യങ്ങളായ ജോർദാൻ, ഈജ്യിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ എത്തിച്ച് വിമാന മാർഗം ഇന്ത്യയിലേക്കെത്തിക്കാനാണ് ഇപ്പോഴത്തെ നീക്കം. ഇതുമായി ബന്ധപ്പെട്ട ആസുത്രണമാണിപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. എംബസിയിൽ പേരു രജിസറ്റർ ചെയ്തിട്ടുള്ള ആളുകളെയാണ് ആദ്യ ഘട്ടത്തിൽ ഇന്ത്യയിലേക്കെത്തിക്കുക.

ബാക്കിയുള്ളവരെ കൂടി രജിസ്റ്റർ ചെയ്യിച്ച് ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ഇന്ത്യ നടത്തുന്നത്. ഇതുവരെ യുദ്ധം ഏതുതരത്തിലേക്ക് പോകുമെന്നാണ് ഇന്ത്യ നിരീക്ഷിച്ചിരുന്നത്. ഇപ്പോൾ ആകാശ യുദ്ധം കഴിഞ്ഞ് ഒരു കരയുദ്ധത്തിലേക്ക് പോകുന്ന സാഹചര്യത്തിലാണ് ഇന്ത്യക്കാരെ എത്രയും പെട്ടെന്ന് സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നത്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News