രാഹുൽ ഗാന്ധിക്കെതിരെ ഫേസ്ബുക്ക് നടപടി; വിവാദ ഇൻസ്റ്റഗ്രാം പോസ്റ്റ് നീക്കം ചെയ്തു
ഡൽഹിയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ഒൻപതുകാരിയുടെ മാതാപിതാക്കളുടെ ചിത്രം പങ്കുവച്ചതിനാണ് നടപടി
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിവാദ പോസ്റ്റിൽ നടപടിയുമായി ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും. ഡൽഹിയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ഒൻപതുകാരിയുടെ മാതാപിതാക്കളുടെ ചിത്രം പങ്കുവച്ച് പോസ്റ്റുകൾ നീക്കം ചെയ്തു.
ഈ മാസം ഒന്നിനാണ് ഡൽഹിയിൽ ഒൻപതുകാരിയായ ദലിത് പെൺകുട്ടി ബലാംത്സംഗത്തിനിരയായി കൊല്ലപ്പെടുന്നത്. കുട്ടിയുടെ മൃതദേഹം തെക്കുപടിഞ്ഞാറൻ ഡൽഹിയിൽ നിർബന്ധിപ്പിച്ച് സംസ്‌കരിക്കുകയും ചെയ്തിരുന്നു. സംഭവത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയായിരുന്നു രാഹുൽ ഗാന്ധി കുട്ടിയുടെ വീട്ടിലെത്തിയത്. ഇവിടെ പെൺകുട്ടിയുടെ മാതാപിതാക്കളുമായി സംസാരിക്കുന്ന ചിത്രം രാഹുൽ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു.
പോസ്റ്റിനെതിരെ നാഷനൽ കമ്മീഷൻ ഫോർ ദ പ്രോട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്‌സ്(എൻസിപിസിആർ) നൽകിയ പരാതിയെത്തുടർന്ന് ട്വിറ്റർ രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് ലോക്ക് ചെയ്തിരുന്നു. ഏറെ പ്രതിഷേധമുയര്‍ന്നതിനു പിറകെ അണ്‍ലോക്ക് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്ക് രാഹുലിന് നോട്ടീസ് നൽകുകയും ചെയ്തു. നേരത്തെ, പോസ്റ്റിനെതിരെ നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി ദേശീയ ബാലാവകാശ കമ്മീഷന്‍ ഫേസ്ബുക്കിന്റെ ഇന്ത്യൻ തലവന് സമൻസ് അയച്ചിരുന്നു. കമ്പനി രാഹുലിന് നോട്ടീസ് അയച്ചതിനെ തുടർന്ന് പിന്നീട് ദേശീയ കമ്മീഷൻ സമ്മൻസ് പിൻവലിച്ചു.