ബി.ജെ.പി വക്താവ് ഇഖ്ബാല്‍ സിങ് ലാല്‍പുര ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍

കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ മുതല്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഖൈറുല്‍ ഹസന്‍ റിസ് വിയായിരുന്നു അവസാന ചെയര്‍മാന്‍. വൈസ് ചെയര്‍മാനായ ആതിഫ് റഷീദ് മാത്രമാണ് ഇപ്പോള്‍ ന്യൂനപക്ഷ കമ്മീഷനില്‍ അംഗമായുള്ളത്.

Update: 2021-09-09 06:52 GMT
Advertising

മുന്‍ ഐ.പി.എസ് ഓഫീസറും ബി.ജെ.പി ദേശീയ വക്താവുമായ ഇഖ്ബാല്‍ സിങ് ലാല്‍പുര പുതിയ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനാവും. പ്രസിഡന്റിന്റെ പൊലീസ് മെഡല്‍, സ്ത്യുതര്‍ഹ സേവനത്തിനുള്ള പൊലീസ് മെഡല്‍, ശിരോമണി സിഖ് സഹിത്കര്‍ അവാര്‍ഡ്, സിഖ് സ്‌കോളര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. സിഖ് തത്വശാസ്ത്രവുമായും സിഖ് ചരിത്രവുമായും ബന്ധപ്പെട്ട് നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ മുതല്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഖൈറുല്‍ ഹസന്‍ റിസ് വിയായിരുന്നു അവസാന ചെയര്‍മാന്‍. വൈസ് ചെയര്‍മാനായ ആതിഫ് റഷീദ് മാത്രമാണ് ഇപ്പോള്‍ ന്യൂനപക്ഷ കമ്മീഷനില്‍ അംഗമായുള്ളത്. ആകെയുള്ള ഏഴ് അംഗങ്ങളില്‍ ആറുപേരുടെയും കാലാവധി കഴിഞ്ഞിട്ട് ഒരു വര്‍ഷത്തോളമായി. ഇതുവരെ പുതിയ അംഗങ്ങളെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല.

എന്തുകൊണ്ടാണ് ന്യൂനപക്ഷ കമ്മീഷനില്‍ അംഗങ്ങളെ നിയമിക്കാത്തതെന്ന് ഈ വര്‍ഷം ആദ്യത്തില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ആക്ട് പ്രകാരം 1992ലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നിലവില്‍ വന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News