രാജ്യത്തെ നിയമങ്ങള്‍ പരമോന്നതം; അനുസരിക്കാന്‍ ട്വിറ്റര്‍ ബാധ്യസ്ഥരെന്ന് പുതിയ ഐ.ടി മന്ത്രി

പുതിയ ഐ.ടി ചട്ടപ്രകാരം പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കാന്‍ എട്ട് ആഴ്ച സമയം വേണമെന്ന് ട്വിറ്റര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.

Update: 2021-07-08 11:18 GMT
Advertising

അധികാരമേറ്റതിന് പിന്നാലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിന് താക്കീതുമായി പുതിയ ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യത്തെ നിയമങ്ങള്‍ പരമോന്നതമാണെന്നും നിയമങ്ങള്‍ അനുസരിക്കാന്‍ ട്വിറ്ററിന് ബാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. പുതിയ ഐ.ടി നിയമങ്ങളുമായി ബന്ധപ്പെട്ട് ട്വിറ്ററും കേന്ദ്രസര്‍ക്കാരും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് ട്വിറ്ററിന് താക്കീതുമായി ഐ.ടി മന്ത്രി രംഗത്ത് വന്നിരിക്കുന്നത്.

പുതിയ ഐ.ടി ചട്ടപ്രകാരം പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കാന്‍ എട്ട് ആഴ്ച സമയം വേണമെന്ന് ട്വിറ്റര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. നിയമം നടപ്പാക്കാന്‍ ട്വിറ്ററിന് തോന്നിയ സമയം എടുക്കാനാവില്ലെന്ന് കോടതി നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് സമയപരിധി നിശ്ചയിച്ച് ട്വിറ്റര്‍ മറുപടി നല്‍കിയത്.

മേയില്‍ നിലവില്‍ വന്ന പുതിയ ഐ.ടി ചട്ടപ്രകാരം സമൂഹമാധ്യമങ്ങള്‍ പരാതി പരിഹാരത്തിനായി ഇന്ത്യയില്‍ താമസിക്കുന്ന ഉദ്യോഗസ്ഥനെ നിയമിക്കണം. തുടക്കത്തില്‍ ഇതിനോട് വിയോജിച്ച ട്വിറ്റര്‍ പിന്നീട് ധര്‍മേന്ദ്ര ചതുറിനെ പരാതി പരിഹാര ഉദ്യോഗസ്ഥനായി നിയമിച്ചിരുന്നു. എന്നാല്‍ ജൂണ്‍ 27ന് അദ്ദേഹം രാജിവെച്ചു. ഇതോടെ യു.എസ് പൗരനായ ജെറമി കെസ്സെലിനെ നിയമിച്ചെങ്കിലും ഇതു നിയമവിരുദ്ധമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News