ഫോട്ടോയെടുക്കുന്നതിനിടെ കാണ്ടാമൃഗം പാഞ്ഞടുത്തു; ജീപ്പ് മറിഞ്ഞ് ഏഴുസഞ്ചാരികൾക്ക് പരിക്ക്-വീഡിയോ

ജീപ്പ് നിയന്ത്രണം വിട്ട് റോഡിനരികിലെ ചതുപ്പിലേക്ക് മറിയുകയായിരുന്നു

Update: 2023-02-27 05:40 GMT
Editor : Lissy P | By : Web Desk
Advertising

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ജൽദാപാറ നാഷണൽ പാർക്കിൽ വിനോദ സഞ്ചാരികൾ നേരെ ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന്റെ ആക്രമണം. സഞ്ചാരികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് ഏഴുപേർക്ക് പരിക്കേറ്റു. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസറായ ആകാശ് ദീപ് ബധവാനാണ് വൈറലായ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.

പാർക്കിനുള്ളിലെ റോഡിലൂടെ തുറന്ന ജീപ്പുകളിൽ സഞ്ചരിക്കുകയായിരുന്നു വിനോദസഞ്ചാരികൾ. അപ്പോഴാണ് കാടിനുള്ളിൽ കാണ്ടാമൃഗത്തെ കാണുന്നത്. ഇതിന്റെ ഫോട്ടോയെടുക്കാനായി ജീപ്പുകൾ നിർത്തിയിടുകയും ചെയ്തു. എന്നാൽ കാണ്ടാമൃഗം കാട്ടിൽ നിന്ന് ഓടിയെത്തി വാഹനത്തിന് നേരെ പാഞ്ഞടുത്തു. മൂന്ന് ജീപ്പുകളിലായിരുന്നു സഞ്ചാരികളുണ്ടായിരുന്നത്. കാണ്ടാമൃഗം ഓടിവരുന്നത് കണ്ടപ്പോൾ ജീപ്പുകൾവേഗത്തിൽ ഓടിച്ചുപോകാൻ ശ്രമിച്ചു. എന്നാൽ പിറകിലുണ്ടായിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് റോഡിന്റെ വശത്തെ ചതുപ്പിലേക്ക് മറിയുകയായിരുന്നു. മുന്നിലുണ്ടായിരുന്ന ജീപ്പിനുള്ളിലുള്ളവരാണ് ഈ വീഡിയോ ചിത്രീകരിച്ചത്. സഞ്ചാരികളുടെ കൂടെയുണ്ടായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

'രാജ്യത്തുടനീളമുള്ള വന്യജീവി സഫാരികളിൽ സുരക്ഷിതത്വത്തിനും രക്ഷാപ്രവർത്തനത്തിനുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കാൻ സമയമായി എന്ന് ഞാൻ കരുതുന്നു. ജംഗിൾ സഫാരികൾ ഇപ്പോൾ ഒരു സാഹസിക വിനോദമായി മാറുകയാണെന്ന അടിക്കുറിപ്പോടെയാണ്  ഐ.എഫ്.എസ് ഉദ്യോഗസ്ഥൻ കാണ്ടാമൃഗത്തിന്‍റെ ആക്രമണ വീഡിയോ പങ്കുവെച്ചത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News