കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി; കന്നഡ സംവിധായകൻ 19 വർഷത്തിന് ശേഷം അറസ്റ്റിൽ

2004ൽ കോട്ട രവിയെന്നയാളെ കൊലപ്പെടുത്തിയ കേസിലെ എട്ട് പ്രതികളിൽ ഒരാളാണ് എം.ഗജേന്ദ്ര

Update: 2024-07-18 11:32 GMT
Editor : Lissy P | By : Web Desk
Advertising

ബംഗളൂരു: കൊലപാതകക്കേസിൽ ഒളിവിൽ പോയ കന്നട  ചലചിത്ര സംവിധായകൻ 19 വർഷത്തിന് ശേഷം പിടിയിൽ. ബെംഗളൂരു പൊലീസിന്റെ സെൻട്രൽ ക്രൈം ബ്രാഞ്ച് ബുധനാഴ്ചയാണ് എം ഗജേന്ദ്രയെ (46)അറസ്റ്റ് ചെയ്തത്. 2004ൽ കോട്ട രവിയെന്നയാളെ കൊലപ്പെടുത്തിയ കേസിലെ എട്ട് പ്രതികളിൽ ഒരാളാണ് എം.ഗജേന്ദ്ര എന്ന  ഗജ . ഒരു വർഷം വിചാരണ തടവുകാരനായി കഴിഞ്ഞ ഗജേന്ദ്രന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ ശേഷം പൊലീസിന്‍റെ സമൻസുകള്‍ക്കോ നോട്ടീസുകള്‍ക്കോ മറുപടി നൽകുന്നത് നിർത്തുകയായിരുന്നു.

2008-ൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഗജേന്ദ്ര ഒളിവിലാണെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. 2019ൽ ഇയാൾ പുട്ടാനി പവർ എന്ന കന്നഡ ചിത്രം സംവിധാനം ചെയ്തതായി പൊലീസ് പറയുന്നു. ഗജേന്ദ്ര പലപ്പോഴും ബംഗളൂരു സന്ദർശിക്കുകയും കന്നഡ സിനിമയിൽ ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട്. കൂടാതെ നഗരത്തിൽ ഗജേന്ദ്രക്ക് ഒരു വീടുമുണ്ട്. അടുത്തിടെ കെട്ടിക്കിടക്കുന്ന കേസുകൾ പരിശോധിക്കുന്നതിനിടയിലാണ് കൊലപാതകത്തിൽ ഗജേന്ദ്രയുടെ പങ്ക് കണ്ടെത്തുന്നത്. തുടർന്ന്   ബംഗളൂരുവിലെ പുതിയ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News