കർണാടകയിൽ കന്നഡ സംവരണ ബിൽ മരവിപ്പിച്ചു
ഐ.ടി മേഖലയിൽ നിന്നടക്കം എതിർപ്പുയർന്നതോടെയാണ് തീരുമാനം
Update: 2024-07-17 16:20 GMT
ബെംഗളൂരു: സ്വകാര്യ മേഖലയിൽ കർണാടകകാർക്ക് സംവരണം ഏർപ്പെടുത്താനുള്ള ബിൽ മരവിപ്പിച്ചു. ഐ.ടി മേഖലയിൽ നിന്നടക്കം എതിർപ്പുയർന്നതോടെയാണ് തീരുമാനം.
സ്വകാര്യമേഖലയിൽ തദ്ദേശീയർക്ക് ജോലി സംവരണം ചെയ്യാൻ ലക്ഷ്യമിടുന്ന ബില്ലിനാണ് കർണാടക മന്ത്രിസഭ അംഗീകാരം നൽകിയിരുന്നത്. ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി പോസ്റ്റുകളിലായിരുന്നു സംവരണം ഏർപ്പെടുത്താനുള്ള തീരുമാനം. കന്നഡക്കാരുടെ ക്ഷേമത്തിനാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ എക്‌സിൽ കുറിച്ചിരുന്നു.