'മോദിജിയെ എങ്ങനെ കുറ്റപ്പെടുത്തും, മുഖ്യധാരാ മാധ്യമങ്ങൾ കോൺഗ്രസിനെ വിമർശിക്കാൻ വഴി നോക്കണം'; പരിഹാസവുമായി കപിൽ സിബൽ

നീതി നടപ്പാക്കാൻ സുപ്രീം കോടതി സ്വമേധയാ നോട്ടീസ് (suo motu no-tice) നൽകിയ ദിവസങ്ങൾ താൻ ഓർക്കുന്നുവെന്നും എന്നാൽ ഇക്കാലത്ത് യോഗി സർക്കാർ സ്വമേധയാ നോട്ടീസ് നൽകി 'ബുൾഡോസർ നീതി' നൽകുന്നുവെന്നും കപിൽ സിബൽ പറഞ്ഞിരുന്നു

Update: 2022-06-16 15:01 GMT
Advertising

ന്യൂഡൽഹി: രാജ്യത്തെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടിയും അവയിൽ മുഖ്യധാരാ മാധ്യമങ്ങളുടെ നിലപാടിനെ പരിഹസിച്ചും മുൻ കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കപിൽ സിബൽ. ഈയിടെ കോൺഗ്രസ് വിട്ട് എസ്പി പിന്തുണയോടെ രാജ്യസഭാ എംപിയായ അദ്ദേഹം ട്വിറ്ററിലാണ് പ്രതികരിച്ചത്. രാജ്യം നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ അദ്ദേഹം അക്കമിട്ടെഴുതി. ഒരു ഡോളറിന് തുല്യം 78.27 രൂപ, മൊത്തവില സൂചിക പണപ്പെരുപ്പം 15.88 ശതമാനം, തൊഴിലില്ലായ്മ നിരക്ക് 7.97 ശതമാനം, ബിജെപി വക്താവ് ആഗോളതലത്തിൽ ഇന്ത്യയെ നാണം കെടുത്തി, ബുൾഡോസർ നീതി എന്നിങ്ങനെയുള്ള വിഷയങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങളൊക്കെ ഉണ്ടെങ്കിലും പ്രതിപക്ഷത്തുള്ള കോൺഗ്രസിനെ വിമർശിക്കാനുള്ള വിഷയങ്ങൾ മുഖ്യധാരാ മാധ്യമങ്ങൾ കണ്ടെത്തണമെന്ന് അദ്ദേഹം ട്വീറ്റിൽ പരിഹസിച്ചു.


ബുൾഡോസർ നീതിയെ വിമർശിച്ച് കപിൽ സിബൽ മുമ്പ് രംഗത്ത് വന്നിരുന്നു. നീതി നടപ്പാക്കാൻ സുപ്രീം കോടതി സ്വമേധയാ നോട്ടീസ് (suo motu no-tice) നൽകിയ ദിവസങ്ങൾ താൻ ഓർക്കുന്നുവെന്നും എന്നാൽ ഇക്കാലത്ത് യോഗി സർക്കാർ സ്വമേധയാ നോട്ടീസ് നൽകി 'ബുൾഡോസർ നീതി' നൽകുന്നുവെന്നുമായിരുന്നു അദ്ദേഹം കുറിച്ചിരുന്നത്.



Former Congress leader and lawyer Kapil Sibal has pointed out the crisis in the country and ridiculed the attitude of the mainstream media in it.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News