ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നത് തടയാന്‍ ബില്ല് പാസാക്കി കര്‍ണ്ണാടക സര്‍ക്കാര്‍
ബില്‍ സ്വാഗതാര്‍ഹമെന്ന് ബി.ജെപി
ക്ഷേത്ര സംരക്ഷണത്തിന് നിയമസഭയില്‍ ബില്‍ പാസാക്കി കര്‍ണ്ണാടക സര്‍ക്കാര്‍. ബില്‍ സ്വാഗതാര്‍ഹമാണെന്ന് കര്‍ണ്ണാടക ബി.ജെ.പി ജനറല്‍ സെക്രട്ടറി സി.ടി രവി . ബില്‍ ക്ഷേത്രങ്ങളെ തകര്‍ക്കുന്നത് തടയുമെന്ന് അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച്ചയാണ് കര്‍ണ്ണാടക സര്‍ക്കാര്‍ ആരാധനാലയങ്ങളുടെ സംരക്ഷണത്തിന് ബില്‍ പാസാക്കിയത്.
'കര്‍ണ്ണാടകയിലെ ആരാധനാലയങ്ങളെ സംരക്ഷിക്കാനാണ് ബില്‍. മൈസൂര്‍ ക്ഷേത്രം തകര്‍ക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ബില്‍ പാസാക്കപ്പെടുന്നത്. ഒരുപാട് വിശ്വാസികളെ ആ സംഭവം വേദനിപ്പിക്കുകയും ഒരു പാട് പേരുടെ മതവികാരത്തെ അത് വൃണപ്പെടുത്തുകയും ചെയ്തു. അതില്‍ പങ്കുള്ളവര്‍ക്കെതിരെ സംസ്ഥാനത്ത് വലിയ പ്രധിഷേധമാണ് അരങ്ങേറിയത്. അതിനെത്തുടര്‍ന്നാണ് ആരാധനാലയങ്ങളുടെ സംരക്ഷണത്തിന് ബില്‍ പാസാക്കുന്ന്'. കര്‍ണ്ണാടക ഗ്രാമവികസന മന്ത്രി കെ.എസ് ഈശ്വരപ്പ പറഞ്ഞു.
ബില്ലിനെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്ത് വന്നു. മൈസൂര്‍ ക്ഷേത്രം തകര്‍ത്തത് ബി.ജെ.പിയാണെന്നും അതിനെ പ്രതിരോധിക്കാന്‍ ആരോപണങ്ങള്‍ മുഴുവന്‍ തീവ്രവാദ സംഘങ്ങളുടെ തലയില്‍ കെട്ടിവക്കുകയാണെന്നും കോണ്‍ഗ്രസ് പറഞ്ഞു. സെപ്റ്റംബര്‍ 8 ന് അര്‍ധരാത്രിയാണ് മൈസൂര്‍ നഞ്ചന്‍കുണ്ടിലെ ക്ഷേത്രം തകര്‍ക്കപ്പെട്ടത്. ക്ഷേത്രം തകര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങള്‍ അരങ്ങേറിയുന്നുന