കര്‍ണാടകയില്‍ സ്കൂളുകള്‍ ഇന്നു തുറക്കും; തമിഴ്നാട്ടില്‍ തിയറ്ററുകളും
ഒന്നിടവിട്ട ദിവസങ്ങളില്‍ ഉച്ച വരെയാണ് ക്ലാസ്
Update: 2021-08-23 05:19 GMT
കര്‍ണാടകയിലും തമിഴ്നാട്ടിലും കൂടുതൽ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിലാകും. കർണാടകയിൽ സ്കൂളുകളും പ്രീ യൂണിവേഴ്സിറ്റി കോളജുകളും ഇന്ന് തുറക്കും.
9 മുതല്‍ 12 വരെയുള്ള ക്ലാസുകളാണ് ആരംഭിക്കുന്നത്. വിദ്യാര്‍ഥികളെ രണ്ടു ബാച്ചായി തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ ഉച്ച വരെയാണ് ക്ലാസ്. എന്നാൽ ടി.പി.ആര്‍ നിരക്ക് രണ്ടിന് മുകളിലുള്ള ദക്ഷിണ കന്നഡ, ഉഡുപ്പി , കൊടക് ജില്ലകളിലെ സ്കൂളുകൾ തുറക്കില്ല.
തമിഴ്നാട്ടില്‍ 50 ശതമാനം ശേഷിയോടെ തിയറ്ററുകളും ബാറുകളും ഇന്നുമുതല്‍ പ്രവര്‍ത്തിക്കും. ബീച്ച്, മൃഗശാല എന്നിവിടങ്ങളിലും പ്രവേശനമനുവദിക്കും. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളും കോളേജുകളും സെപ്‍തംബർ ഒന്നിന് ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.