തീവ്രവാദ ഫണ്ടിങ് കേസ്: യാസീൻ മാലിക് കുറ്റക്കാരൻ
ജമ്മു കശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഫണ്ടിങ് നടത്തിയെന്നാണ് യാസീൻ മാലികിനെതിരായ കേസ്.
Update: 2022-05-19 09:28 GMT
ന്യൂഡൽഹി: തീവ്രവാദ ഫണ്ടിങ് കേസിൽ കശ്മീരി വിഘടനവാദി നേതാവ് യാസീൻ മാലിക് കുറ്റക്കാരൻ. ഡൽഹിയിലെ എൻഐഎ കോടതിയാണ് യാസീൻ മാലിക് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഈ മാസം 25ന് ശിക്ഷ വിധിക്കും.
ജമ്മു കശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഫണ്ടിങ് നടത്തിയെന്നാണ് യാസീൻ മാലികിനെതിരായ കേസ്. നേരത്തെ തന്നെ രാജ്യസുരക്ഷാ നിയമം അടക്കം ചുമത്തി യാസീൻ മാലികിനെ അറസ്റ്റ് ചെയ്തിരുന്നു. വിഘടനവാദി നേതാവായതിനാൽ നേരത്തെ തന്നെ യാസീൻ മാലികിന്റെ പേരിൽ കേസുകളുണ്ട്.