കോടതി നിര്‍ദേശം പാലിക്കാതെ കര്‍ണാടക; അതിര്‍ത്തിയില്‍ രോഗികളെ കടത്തിവിടുന്നില്ല

ചികിത്സയ്ക്കും ജോലിക്കും വിദ്യാഭ്യാസത്തിനുമായി കർണാടകയിലേക്ക് സ്ഥിരമായി യാത്രചെയ്യുന്നവരെ തടയരുതെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം

Update: 2021-08-20 00:59 GMT
Advertising

സംസ്ഥാന അതിർത്തിയിൽ രോഗികളെ തടയരുതെന്ന കേരള ഹൈക്കോടതിയുടെ നിർദ്ദേശം പാലിക്കാതെ കർണാടക. മതിയായ രേഖകളുമായി സ്വകാര്യ വാഹനങ്ങളിൽ വരുന്ന രോഗികളെ കടത്തിവിടണമെന്നാണ് കോടതിയുടെ നിർദ്ദേശം. എന്നാൽ ഇത് അവഗണിച്ച് കർണാടക അതിർത്തിയിൽ രോഗികളെ തടഞ്ഞ് തിരിച്ചയക്കുന്നതായാണ് പരാതി.

സംസ്ഥാനത്തെ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി കേരളത്തിൽനിന്നുള്ള വാഹനങ്ങൾ അതിർത്തിയിൽ തടയുന്നതിനെതിരെ നൽകിയ രണ്ട് പൊതുതാൽപര്യ ഹരജികൾ പരിഗണിച്ച് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടത്. ചികിത്സയ്ക്കും ജോലിക്കും വിദ്യാഭ്യാസത്തിനുമായി കർണാടകയിലേക്ക് സ്ഥിരമായി യാത്രചെയ്യുന്നവരെ തടയരുതെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. എന്നാൽ ഇത് കർണാടക പാലിക്കുന്നില്ല.

കോവിഡ് എസ്.ഒ.പി. പ്രകാരം രോഗികളുടെ വാഹനം തടയാൻ പാടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സ്ഥിരം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്നും കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഹൈക്കോടതി നിർദ്ദേശങ്ങളൊന്നും പാലിക്കാൻ കർണാടക തയ്യാറായിട്ടില്ല.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News