നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയെ തോല്‍പ്പിക്കണം; ആഹ്വാനവുമായി കര്‍ഷകരുടെ മഹാപഞ്ചായത്ത്

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍, കര്‍ഷ തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍,സ്ത്രീകളും കുട്ടികളുമടങ്ങുന്നവര്‍ സമ്മേളനത്തില്‍ പങ്കെടുത്തതായി സംഘാടകര്‍ അറിയിച്ചു

Update: 2021-11-29 02:20 GMT
Editor : Jaisy Thomas | By : Web Desk
Advertising

മഹാരാഷ്ട്രയില്‍ നടക്കാനിരിക്കുന്ന നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയെ തോല്‍പ്പിക്കണമെന്ന ആഹ്വാനവുമായി ആസാദ് മൈതാനില്‍ നടന്ന കര്‍ഷകരുടെ മഹാപഞ്ചായത്ത്. വിപ്ലവകാരിയായ ജ്യോതിറാവു ഫുലെയുടെ ചരമവാര്‍ഷിക ദിനത്തില്‍ സംയുക്ത ശെത്കാരി കാംഗര്‍ മോര്‍ച്ച(SSKM) സംഘടിപ്പിച്ച മഹാപഞ്ചായത്തിലാണ് ബി.ജെ.പിക്ക് വോട്ടു ചെയ്യരുതെന്ന് ആഹ്വാനം ചെയ്തത്. വിവാദ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തിയ സമരത്തിന്‍റെ ചരിത്രവിജയം ആഘോഷിക്കാനാണ് ഞായറാഴ്ച കര്‍ഷകര്‍ ഒത്തുകൂടിയത്.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍, കര്‍ഷ തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍,സ്ത്രീകളും കുട്ടികളുമടങ്ങുന്നവര്‍ സമ്മേളനത്തില്‍ പങ്കെടുത്തതായി സംഘാടകര്‍ അറിയിച്ചു. ദേശീയ തലത്തില്‍ കര്‍ഷക സമരത്തിന് നേതൃത്വം നല്‍കുന്ന സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കളായ രാകേഷ് ടികായത്ത്, ഡോ. ദര്‍ശന്‍ പാല്‍, ഹന്നന്‍ മൊല്ല, യധുവീര്‍ സിങ്, തജിന്ദര്‍ സിങ് വിര്‍ക്, മേധാ പട്കര്‍, യോഗേന്ദ്ര യാദവ്, ജയന്ത് പാട്ടീല്‍, പ്രതിഭാ ഷിന്‍ഡെ തുടങ്ങി നിരവധി നേതാക്കള്‍ പങ്കെടുത്തു.

കാര്‍ഷിക വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കുന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് രാകേഷ് ടികായത്ത് പറഞ്ഞു. കര്‍ഷകരും തൊഴിലാളികളും നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ രാജ്യത്തൊട്ടാകെ യാത്ര ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷികനിയമങ്ങള്‍ക്കെതിരെയുള്ള സമരത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം നല്‍കണമെന്നും ടികായത്ത് ആവശ്യപ്പെട്ടു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News