സ്റ്റാലിന് തമിഴിനോടുള്ള സ്നേഹം നോക്കൂ, നിങ്ങളും മാതൃഭാഷയെ സ്നേഹിക്കണം: ചീഫ് ജസ്റ്റിസ് രമണ

'തെലുങ്ക് മീഡിയം സ്‌കൂളിൽ പഠിച്ചാണ് ജുഡീഷ്യറിയിലെ ഏറ്റവും ഉയർന്ന പദവിയില്‍ ഞാന്‍ എത്തിയത്'

Update: 2022-04-24 08:05 GMT
Advertising

മാതൃഭാഷയെ മറക്കരുതെന്ന ഓര്‍മപ്പെടുത്തലുമായി സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. വേരുകള്‍ മറക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോക തെലുങ്ക് ഫെഡറേഷന്‍റെ (ഡബ്ല്യുടിഎഫ്) 29ആം വാർഷിക ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് രമണ.

"നിങ്ങൾ തെലുങ്ക് പഠിക്കുകയും സംസാരിക്കുകയും വേണം. മാതൃഭാഷയിൽ പഠിച്ചാലും നിങ്ങൾക്ക് ജീവിതത്തിൽ ഉയർന്നുവരാൻ കഴിയും"- ജസ്റ്റിസ് രമണ പറഞ്ഞു.

തെലുങ്ക് മീഡിയം സ്‌കൂളിൽ പഠിച്ചാണ് ജുഡീഷ്യറിയിലെ ഏറ്റവും ഉയർന്ന പദവിയില്‍ താന്‍ എത്തിയതെന്നും ജസ്റ്റിസ് രമണ വിശദീകരിച്ചു. ഏത് ഭാഷയും ഒരാളുടെ വളര്‍ച്ചയില്‍ സഹായിക്കും- "നിങ്ങൾക്ക് ഇംഗ്ലീഷോ ഹിന്ദിയോ മറ്റേതെങ്കിലും ഭാഷയോ പഠിക്കാം. എന്നാൽ മാതൃഭാഷയിൽ ഉറച്ചുനിൽക്കുന്നത് മറ്റ് ഭാഷകൾ എളുപ്പത്തിൽ പഠിക്കാൻ സഹായിക്കും".

തമിഴിനെ മദ്രാസ് ഹൈക്കോടതിയുടെ ഔദ്യോഗിക ഭാഷയാക്കാനും സുപ്രിംകോടതിയുടെ ബെഞ്ച് തമിഴ്നാട്ടില്‍ സ്ഥാപിക്കാനുമുള്ള മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അഭ്യർഥനയെ കുറിച്ചും ജസ്റ്റിസ് രമണ പരാമര്‍ശിച്ചു. "അദ്ദേഹത്തിന് (സ്റ്റാലിൻ) തമിഴിനോടുള്ള അടുപ്പത്തിൽ എനിക്ക് സന്തോഷമുണ്ട്. മാതൃഭാഷയോട് സമാനമായ വികാരം നിങ്ങളും വളർത്തിയെടുക്കണം"

തെലുങ്ക് ഭാഷയ്ക്കും സാംസ്കാരിക പരിപാടികൾക്കുമായി ഡബ്ല്യു.ടി.എഫിന്‍റെ ശ്രമങ്ങളെ ജസ്റ്റിസ് രമണ അഭിനന്ദിച്ചു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മുനീശ്വർ നാഥ് ഭണ്ഡാരി വിശിഷ്ടാതിഥിയായിരുന്നു. വേൾഡ് തെലുങ്ക് ഫെഡറേഷൻ പ്രസിഡന്റ് വി എൽ ഇന്ദിരാ ദത്ത്, ഡബ്ല്യു.ടി.എഫ് സെക്രട്ടറി ജനറൽ എ വി ശിവരാമ പ്രസാദ്, ഡബ്ല്യു.ടി.എഫ് സെക്രട്ടറി ഡി.എൽ.എൻ റെഡ്ഡി എന്നിവർ സംസാരിച്ചു.

Summary- Chief Justice of India N V Ramana said that he rose up in stature to occupy the highest position in the judiciary by studying in a Telugu medium school. Any language for that matter will help in one's development. "You can learn English, Hindi or any other language. But being firmly grounded in mother tongue will help to learn other languages easily"

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News