ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇടിമിന്നലേറ്റ് 68 മരണം
ഉത്തർപ്രദേശിൽ 41 പേരും രാജസ്ഥാനിൽ 20 പേരും മധ്യപ്രദേശിൽ 7 പേരുമാണ് മരിച്ചത്
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇടിമിന്നലേറ്റ് 68 പേർ മരിച്ചു. ഉത്തർപ്രദേശിൽ 41 പേരും രാജസ്ഥാനിൽ 20 പേരും മധ്യപ്രദേശിൽ 7 പേരുമാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. ദുരന്തത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.
ഉത്തർ പ്രദേശിലെ പ്രയാഗ് രാജ്, ഫിറോസാബാദ്, കാൻപൂർ, കൗശാംഭി അടക്കം 11 ജില്ലകളിലാണ് കനത്ത മഴയും ഇടിമിന്നലുമുണ്ടായത്. സ്ത്രീകളും കുട്ടികളുമടക്കം 68 പേരാണ് ഇടിമിന്നലേറ്റ് ഇന്നലെ ഇവിടങളിൽ മരിച്ചത്.പ്രയാഗ് രാജ് ജില്ലയില്‍ മാത്രം 14 പേര്‍ മരിച്ചു. പുറത്ത് കൃഷി പണിയിൽ ഏർപ്പെട്ടിരുന്നവരാണ് മരിച്ചവരിൽ ഏറെയും. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.രാജസ്ഥാനിൽ മരിച്ച 20 പേരിൽ ഏഴ് പേർ കുട്ടികളാണ് ദോല്‍പൂര്‍, കോട്ട, ജയ്പൂര്‍, ജലവാര്‍ എന്നിവിടങ്ങളിലാണ് ഞായറാഴ്ച ശക്തമായ ഇടിമിന്നല്‍ ഉണ്ടായത്.
ജയ്പൂരിൽ മരിച്ച 11 പേരും അമീര്‍ ഫോര്‍ട്ടില്‍ എത്തിയവരായിരുന്നു.കോട്ടയ്ക്ക് മുകളില്‍ സെല്‍ഫിയെടുക്കാൻ കയറിതിനിടെയാണ് മിന്നലേറ്റത്. അപകടത്തിന് പിന്നാലെ പരിഭ്രാന്തരായി വാച്ച് ടവറിന് മുകളില്‍ നിന്ന് താഴേക്ക് ചാടിയവര്‍ക്കും പരിക്കേറ്റു. ഇവരിൽ ഇവർ ജയ്പൂരിലെ സവായ് മാൻസിംഗ് ആശുപത്രിയിൽ ചികിത്സയിലാണ്.മധ്യപ്രദേശിലും ഏഴു പേര്‍ മിന്നലേറ്റു മരിച്ചു. മുന്നറിയിപ്പുകൾ വൈകിയതും അപകടത്തിന് കാരണമായതായാണ് റിപ്പോർട്ടുകൾ.
ഇതിനിടെ മേഘവിസ്ഫോടനത്തെ തുടർന്ന് ഉത്തരാഖണ്ഡ്,ഹിമാചൽ സംസ്ഥാനങ്ങളിൽ ശക്തമായ മഴയാണ് ചെയ്യുന്നത് ധർമ്മശാലയിൽ മഴവെള്ളപാച്ചിലിൽ കനത്ത നാശനഷ്ടമുണ്ടായി. നദികളിൽ ജലനിരപ്പ് ഉയർന്നതോടെ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.