ആറ് ലക്ഷം വരെയുള്ള വായ്പകൾ എഴുതിത്തള്ളും; കോൺഗ്രസ് കാർഷിക പ്രമേയം

താങ്ങു വിലയിൽ താഴെ വിളകൾ വാങ്ങുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കുമെന്നും പ്രമേയം

Update: 2023-02-26 12:54 GMT
Advertising

റായ്പൂർ: വായ്പ തിരച്ചടക്കാത്തവർക്കെതിരെ ക്രിമിനൽ നടപടികൾ ഉണ്ടാകില്ലെന്നും വസ്തുക്കൾ ജപ്തി ചെയ്യില്ലെന്നും കോൺഗ്രസ് കാർഷിക പ്രമേയം. ആറ് ലക്ഷം വരെയുള്ള വായ്പകൾ എഴുതിത്തള്ളും. കാർഷിക വായ്പകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ദേശിയ കാർഷിക കടാശ്വാസ കമ്മീഷൻ രൂപീകരിക്കും എന്നും കാർഷിക പ്രമേയം. കാർഷിക വിളകളുടെ താങ്ങു വില നിയമപരമായ അവകാശം. താങ്ങു വിലയിൽ താഴെ വിളകൾ വാങ്ങുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കുമെന്നും പ്രമേയം.

അതിനിടെ, റായ്പൂരിൽ മൂന്നു ദിവസമായി നടന്നുവരുന്ന എ.ഐ.സി.സി പ്ലീനം 'മിഷൻ 2024' ദൗത്യത്തിന്റെ പ്രഖ്യാപനവുമായി സമാപിച്ചു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള അജണ്ടകളാണ് പ്ലീനത്തിൽ പ്രധാനമായും അവതരിപ്പിച്ചത്. കോൺഗ്രസിന്റെ സർവശക്തിയും സംഭരിച്ചുള്ള തിരിച്ചുവരവിനുള്ള ആസൂത്രണങ്ങളാണ് റായ്പൂരിൽ നടന്നത്. പ്രതിപക്ഷ ഐക്യചർച്ചകളും സമ്മേളനത്തിലുണ്ടായി.

ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സമാപന പ്രസംഗം നടത്തി. ചടങ്ങിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഗൗതം അദാനിക്കുമെതിരെ രൂക്ഷവിമർശനം നടത്തി. മുതിർന്ന നേതാവ് സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News