പശുവളർത്തൽ ലാഭകരമായ ബിസിനസ്സാക്കി മാറ്റാൻ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മധ്യപ്രദേശ് മുഖ്യമന്ത്രി

പശുവളർത്തൽ ലാഭകരമായ ബിസിനസ്സാക്കി മാറ്റാൻ മധ്യപ്രദേശ് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി മോഹൻ യാദവ്

Update: 2024-07-23 09:46 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഭോപ്പാല്‍: പശുവളർത്തൽ ലാഭകരമായ ബിസിനസ്സാക്കി മാറ്റാൻ മധ്യപ്രദേശ് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി മോഹൻ യാദവ്.തദ്ദേശീയ ഇനം പശുക്കളെ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കർഷകരുടെയും പശുക്കളെ വളർത്തുന്നവരുടെയും വരുമാനം ഉയർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭോപ്പാലിൻ്റെ പ്രാന്തപ്രദേശത്തുള്ള കെർവ അണക്കെട്ടിന് സമീപമുള്ള ബുൾ മദർ ഫാമിൽ പശുക്കളെ വളർത്തുന്നതിനുള്ള സൗകര്യങ്ങൾ കാണുന്നതിനായി തിങ്കളാഴ്ച നടത്തിയ സന്ദർശനത്തിനിടെയാണ് മോഹന്‍ യാദവ് ഇക്കാര്യം പറഞ്ഞത്. മണ്‍സൂണ്‍ കാലത്ത് ഒരു പശുവും റോഡില്‍ അലഞ്ഞുതിരിയുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ''നാടൻ പശുക്കളെ വളർത്തുന്നത് പ്രോത്സാഹിപ്പിക്കാനാണ് എൻ്റെ സർക്കാർ ശ്രമിക്കുന്നത്. പശുക്കളെ ഗോശാലകളിൽ പാർപ്പിക്കാനും കൂടുതൽ വളർത്തുമൃഗങ്ങളെ പാർപ്പിക്കാനുള്ള ശേഷി വർധിപ്പിക്കാനും സർക്കാർ ശ്രമിക്കുന്നുണ്ടെന്നും മോഹന്‍ യാദവ് വ്യക്തമാക്കി. പാലിൻ്റെ സബ്‌സിഡി, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികൾ എന്നിവയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News