മദ്യവർജ്ജനവുമായി മധ്യപ്രദേശ്

മദ്യ വിൽപ്പന ശാലകളോട് ചേർന്ന് മദ്യപിക്കാൻ തയ്യാറാക്കിയ സ്ഥലങ്ങൾ അനുവദിക്കില്ല

Update: 2023-02-20 05:06 GMT
Advertising

മധ്യപ്രദേശിൽ മദ്യ വർജ്ജനം നടപ്പാക്കാൻ ഒരുങ്ങി സർക്കാർ. മദ്യ വിൽപ്പന ശാലകളോട് ചേർന്ന് പ്രവർത്തിക്കുന്ന ബാറുകൾ അടച്ച് പൂട്ടും. വിൽപ്പന ശാലകളോട് ചേർന്ന് മദ്യപിക്കാൻ തയ്യാറാക്കിയ സ്ഥലങ്ങൾ അനുവദിക്കില്ല. മന്ത്രിസഭാ യോഗത്തിൻ്റേതാണ് തീരുമാനം. പുതിയ മദ്യനയം ഉടൻ നടപ്പാക്കുമെന്ന് മധ്യപ്രദേശ് എക്സൈസ് മന്ത്രി അറിയിച്ചു.

സ്കൂളുകൾ, ആരാധനാലയങ്ങൾ, ഹോസ്റ്റലുകൾ എന്നിവയിൽ നിന്നും മദ്യവിൽപ്പന ശാലകളിലേക്ക് ഉള്ള ദൂരം 50 മീറ്ററിൽ നിന്ന് 100 മീറ്റർ ആയി ഉയർത്തി. മദ്യപിച്ച് വാഹനമോടിച്ചാൽ ലൈസൻസ് റദ്ദാക്കുന്ന വ്യവസ്ഥയും കൂടുതൽ കർശനമാക്കും.

മുൻ മുഖ്യമന്ത്രിയും ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി നേതാവുമായ ഉമാഭാരതിയുടെ പ്രതിഷേധത്തിനിടയിലാണ് പുതിയ എക്സൈസ് നയത്തിന് അന്തിമരൂപമായത്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് മദ്യനിരോധനം വേണമെന്ന് ഭാരതി ആവശ്യപ്പെട്ടിരുന്നു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News