മഹന്ത് നരേന്ദ്രഗിരിയുടെ ആത്മഹത്യ: ശിഷ്യൻ സന്ദീപ് തിവാരി അറസ്റ്റിൽ
നരേന്ദ്ര ഗിരിയുടെ ആത്മത്യക്കുറിപ്പിൽ സന്ദീപ് തിവാരിയുടെ പേര് ഉണ്ടായിരുന്നു എന്ന് പൊലീസ്
Update: 2021-09-22 18:36 GMT
അഖില ഭാരതീയ അഖാഡ പരിഷത്ത് അധ്യക്ഷനായിരുന്ന മഹന്ത് നരേന്ദ്ര ഗിരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ശിഷ്യന്‍ സന്ദീപ് തിവാരിയെ പോലീസ് അറസ്റ്റ് ചെയ്തു. മഹന്ത് നരേന്ദ്ര ഗിരിയുടെ ആത്മത്യക്കുറിപ്പിൽ സന്ദീപ് തിവാരിയുടെ പേര് ഉണ്ടായിരുന്നു എന്ന് പോലീസ് പറഞ്ഞു.
തിങ്കളാഴ്ച വൈകീട്ടാണ് നരേന്ദ്ര ഗിരിയെ പ്രയാഗ് രാജിലെ ബഘംബരി മഠത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മഹന്ത് നരേന്ദ്രഗിരിയുടെ മരണത്തിൽ സിബിഐ അന്വേഷണത്തിന് യുപി സർക്കാർ ശുപാർശ നല്‍കി. നിലവിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സി.ബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ പാർട്ടികളും അഖാഡ പരിഷത്തും നേരത്തെ ആവശ്യപ്പെട്ടിരുന്നു
നരേന്ദ്രഗിരിയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.