കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ കര്‍ണാടകയിലെത്തിയ മലയാളികള്‍ മംഗളൂരുവില്‍ കുടുങ്ങി
അഞ്ച് മണിക്ക് മംഗളൂരു സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷനില്‍നിന്ന് സ്രവമെടുത്തശേഷമാണ് ഇവരെ ടൗണ്‍ ഹാളിലേക്ക് മാറ്റിയത്. റിസള്‍ട്ട് വരാതെ പുറത്തുവിടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതരും പൊലീസും അറിയിച്ചു.
Update: 2021-08-02 17:53 GMT
കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ട്രെയിന്‍ മാര്‍ഗം മംഗളൂരുവില്‍ എത്തിയ നിരവധി പേര്‍ കുടുങ്ങി. വിദ്യാര്‍ഥിനികള്‍ അടക്കമുള്ളവരാണ് മംഗളൂരു ടൗണ്‍ഹാളില്‍ കുടുങ്ങിയത്. അഞ്ച് മണിക്ക് മംഗളൂരു സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷനില്‍നിന്ന് സ്രവമെടുത്തശേഷമാണ് ഇവരെ ടൗണ്‍ ഹാളിലേക്ക് മാറ്റിയത്. റിസള്‍ട്ട് വരാതെ പുറത്തുവിടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതരും പൊലീസും അറിയിച്ചു. വിദ്യാര്‍ഥികളടക്കമുള്ള അറുപതോളം പേരാണ് ടൗണ്‍ഹാളിലുള്ളത്. ഏത് യാത്രാമാര്‍ഗമായാലും ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നാണ് കര്‍ണാടകയുടെ ഉത്തരവ്.