സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താന്‍ മമത ബാനര്‍ജി ഡല്‍ഹിയിലേക്ക്
ബംഗാളില്‍ മമത മൂന്നാം തവണയും അധികാരത്തിലെത്തിയത് മുതല്‍ അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തിന്റെ നേതൃനിരയിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താന്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഡല്‍ഹിയിലേക്ക്. ജൂലായ് 25ന് ഡല്‍ഹിയില്‍ ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ബംഗാളില്‍ ബി.ജെ.പിയുടെ വന്‍ തിരഞ്ഞെടുപ്പ് സന്നാഹങ്ങളെ പരാജയപ്പെടുത്തി അധികാരത്തില്‍ തുടരുന്ന മമത ഹാട്രിക് വിജയത്തിന് ശേഷം ആദ്യമായി രാജ്യതലസ്ഥാനത്ത് എത്തുന്നത് ലോക്‌സഭ തിരഞ്ഞെടുപ്പ് സഖ്യസാധ്യത തുറന്നുകൊണ്ടാണ്.
ബംഗാളില്‍ മമത മൂന്നാം തവണയും അധികാരത്തിലെത്തിയത് മുതല്‍ അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തിന്റെ നേതൃനിരയിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡല്‍ഹിയില്‍ എത്തുന്ന മമത എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍, സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തിയേക്കും. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനിടയിലാണ് മമത ഡല്‍ഹിയില്‍ എത്തുക. ജൂലായ് 19-ന് ആണ് പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുക