തുറന്ന് വിടാൻ വേണ്ടിമാത്രം പക്ഷികളെ വാങ്ങി യുവാവ്; കൈയടിച്ച് സോഷ്യൽമീഡിയ- വൈറല്‍ വീഡിയോ
വില്‍പ്പനക്കാരന്‍ എടുത്ത് നല്‍കുന്നതിനനുസരിച്ച് ഇയാള്‍ പക്ഷികളെ തുറന്ന് വിടുന്നതും വീഡിയോയില്‍ കാണാം
ന്യൂഡൽഹി: സഹജീവികളോട് കരുണയോടെയും ദയയോടെയും പെരുമാറുക എന്നത് ഇന്ന് അന്യം നിന്നുപോകുന്ന കാഴ്ചയാണ്. സ്വന്തം കാര്യം നോക്കി മാത്രം ജീവിക്കാനേ ഇന്ന് എല്ലാവർക്കും സമയമൊള്ളൂ. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയ കീഴടക്കുന്നത്. നേരത്തെ വൈറലായ വീഡിയോ വീണ്ടും ആരോ ഷെയർ ചെയ്യുകയായിരുന്നു. കൂട്ടിലടക്കപ്പെട്ട പക്ഷികളെ തുറന്ന് വിടാൻ വേണ്ടി മാത്രം വിൽപ്പനക്കാരനിൽ നിന്ന് പക്ഷികളെ വാങ്ങുകയാണ് യുവാവിന്‍റെ വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
കാറിലിരുന്നുകൊണ്ടാണ് യുവാവ് പക്ഷികളെ വാങ്ങുന്നത്. വില്‍പ്പനക്കാരന്‍ എടുത്ത് നല്‍കുന്നതിനനുസരിച്ച് ഇയാള്‍ പക്ഷികളെ തുറന്ന് വിടുന്നതും വീഡിയോയില്‍ കാണാം.
ബി ആൻഡ് എസ് എന്ന ട്വിറ്റർ പേജിലാണ് ഈ വീഡിയോ വീണ്ടും ഷെയർ ചെയ്തത്. 'ഈ മനുഷ്യൻ പക്ഷികളെ വാങ്ങുന്നത് അവയെ സ്വതന്ത്രമാക്കാൻ വേണ്ടി മാത്രമാണ്,' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഏതായാലും വീഡിയോ നിരവധി പേർ ഏറ്റെടുക്കുകയും യുവാവിനെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തു. ലോകത്തിന് ആവശ്യമുള്ള നായകൻ എന്നാണ് ഒരാൾ കമന്റ് ചെയ്തത്.
അയാൾ എത്രവലിയ മനസിന് ഉടമയാണെന്നും ചിലർ കമന്റ് ചെയ്തു. മനുഷ്യനായാലും മൃഗങ്ങളായാലും പക്ഷികളായാലും സ്വാതന്ത്ര്യം എന്നത് ഏറ്റവും അടിസ്ഥാനപരമായ കാര്യമാണ്..സ്വാതന്ത്ര്യം നഷ്ടപ്പെടുമ്പോഴേ ആ വേദന മനസിലാകൂ.. എന്നും ചിലര്‍ കമന്‍റ് ചെയ്തു.