ഡീമാറ്റ് അക്കൗണ്ട് ഹാക്ക് ചെയ്ത് 1.26 കോടി രൂപയുടെ ഓഹരികൾ മോഷ്ടിച്ചതായി പരാതി
പരാതിക്കാരന്റെ പേരിൽ വ്യാജ ബാങ്ക് അക്കൗണ്ടെടുത്താണ് പ്രമുഖ പെയിന്റ് കമ്പനിയുടെ ഷെയറുകൾ വിറ്റഴിച്ചത്
മുംബൈ: ഡീമാറ്റ് അക്കൗണ്ട് ഹാക്ക് ചെയ്ത് മുംബൈ താനെ സ്വദേശിയുടെ 1.26 കോടി രൂപയുടെ ഓഹരികൾ മോഷ്ടിച്ചതായി പരാതി. താനെ മൻപാഡ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.പരാതിക്കാരന്റെ പേരിൽ വ്യാജ ഐഡി ഉപയോഗിച്ച് ഒരാൾ ബാങ്ക് അക്കൗണ്ട് തുറന്നാണ് തട്ടിപ്പ് നടത്തിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പരാതിക്കാരന്റെ ഡീമാറ്റ് അക്കൗണ്ട് അക്സസ് ചെയ്താണ് പ്രശസ്ത പെയിന്റ് കമ്പനിയുടെ 9,210 ഓഹരികൾ 1.26 കോടി രൂപക്ക് വിറ്റത്. വിറ്റുകിട്ടിയ പണം വ്യാജ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. തട്ടിപ്പ് നടത്തിയവരെ കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
2017 ജനുവരിക്കും 2018 ഡിസംബറിനും ഇടയിലാണ് തട്ടിപ്പ് നടന്നത്. എന്നാൽ പരാതി നൽകാൻ വൈകിയത് എന്തുകൊണ്ടാണെന്ന് പരാതിക്കാരൻ വ്യക്തമാക്കിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.