വാക്ക് പാലിച്ച് ആനന്ദ് മഹീന്ദ്ര; പാഴ് വസ്തുക്കൾ കൊണ്ടുണ്ടാക്കിയ ജീപ്പിന് പകരം പുത്തൻ ബൊലേറൊ കൈമാറി

മഹാരാഷ്ട്രക്കാരന്റെ കുഞ്ഞൻ ജീപ്പ് ഇനി മഹീന്ദ്രയിലെ റിസർച്ച് വാലിയിൽ വാലിയിൽ ഇടംപിടിക്കും

Update: 2022-01-26 05:25 GMT
Editor : Lissy P | By : Web Desk
Advertising

കഴിഞ്ഞ ഡിസംബറിലാണ് പാഴ് വസ്തുക്കൾ ഉപയോഗിച്ച് മഹീന്ദ്ര വാഹനങ്ങൾക്ക് സമാനമായ വാഹനം നിർമിച്ച മഹാരാഷ്ട്ര സ്വദേശിയെ അഭിനന്ദിച്ച് സാക്ഷാൽ ആനന്ദ് മഹീന്ദ്ര എത്തിയത്. വാഹനം ഉണ്ടാക്കാനെടുത്ത പ്രയത്‌നത്തെയും ക്രിയേറ്റിവിറ്റിയെയും അഭിനന്ദിക്കാതിരിക്കാനാവില്ലെന്ന് പറഞ്ഞ് അദ്ദേഹം ട്വിറ്ററിൽ ആ വീഡിയോ പങ്കുവെച്ചു. യാതൊരു മാനദണ്ഡവും പാലിക്കാത്തതിനാൽ ആ വാഹനം റോഡിലിറക്കാൻ സാധിക്കില്ലെന്നും അത്  ഞങ്ങൾക്ക് നൽകിയാൽ പകരം പുതിയ ബൊലേറൊ തരാമെന്നും അന്നദ്ദേഹം ട്വിറ്ററിൽ കുറിച്ചിരുന്നു. ഇപ്പോഴിതാ കൃത്യം ഒരുമാസത്തിനുള്ളിൽ താൻ പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര.

പാഴ് വസ്തുക്കൾ കൊണ്ടുണ്ടാക്കിയ വാഹനം ഏറ്റെടുത്ത് പുത്തൻ ബൊലേറൊയാണ്‌ കൈമാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് കുഞ്ഞൻ വാഹനം നിർമിച്ച മഹാരാഷ്ട്ര ദേവരാഷ്ട്ര ഗ്രാമവാസിയായ ദത്തായത്ര ലോഹറും കുടുംബവും പുതിയ ബൊലേറൊ കൈപറ്റിയത്. താൻ നിർമിച്ച വാഹനവുമായാണ് ഭാര്യക്കും മക്കൾക്കുമൊപ്പമാണ് ദത്തായത്ര എത്തിയത്.


വാഹനം കൈമാറുന്നതും പുത്തൻ പുതിയ മോഡലായ ബൊലേറൊ കൈപറ്റുന്നതുമായി ചിത്രങ്ങൾ ആനന്ദ് മഹീന്ദ്ര തന്റെ ട്വിറ്ററിൽ ഷെയർ ചെയ്തിട്ടുണ്ട്.

'തന്റെ പുതിയ ബൊലേറോ വാങ്ങാനുള്ള ഓഫർ അദ്ദേഹം സ്വീകരിച്ചതിൽ സന്തോഷമുണ്ട്. ഇന്നലെ അദ്ദേഹത്തിന്റെ കുടുംബത്തിന് ബൊലേറോ ലഭിച്ചു. അദ്ദേഹത്തിന്റെ സൃഷ്ടിയുടെ ചുമതല ഞങ്ങൾ അഭിമാനത്തോടെ ഏറ്റെടുക്കുകയാണ്. ഇനിമുതൽ ഞങ്ങളുടെ റിസർച്ച് വാലിയിലെ കാറുകളുടെ ശേഖരണത്തിൽ ഇതും ഇടം പിടിക്കുമെന്നും ഇത്തരം കണ്ടുപിടുത്തങ്ങളെ ഇനിയും പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

തന്റെ മകന് വേണ്ടിയാണ് ദത്തായത്ര ലോഹർ പാഴ് വസ്തുക്കൾ കൊണ്ട് നിരത്തിൽ ഓടിക്കാൻ കഴിയുന്ന വാഹനം നിർമിച്ചത്. ഒരു യൂട്യൂബ് ചാനലിൽ നിന്നാണ് ഈ വാഹനത്തെ കുറിച്ച് ആനന്ദ് മഹീന്ദ്ര അറിയുന്നത്. ഈ യൂട്യൂബ് വീഡിയോ അന്നദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. വെറും 60,000 രൂപ ചെലവഴിച്ചാണ് തകിടുകളും ഇരുമ്പ് പൈപ്പുകളും മറ്റും ഉപയോഗിച്ച് നിരത്തിൽ ഓടിക്കാവുന്ന രീതിയിലുള്ള കുഞ്ഞൻ ജീപ്പ് നിർമിച്ചത്. പഴയ കാറിന്റെ പാർട്‌സുകളാണ് കൂടുതലായും ഉപയോഗിച്ചത്.ബൈക്കുകളിൽ നൽകിയിരിക്കുന്ന പോലത്തെ കിക്കർ ഉപയോഗിച്ച് വാഹനം സ്റ്റാർട്ട് ചെയ്യാം. ചെറിയ ടയറുകളാണ് ജീപ്പിന് നൽകിയത്. മുന്നിലും പിന്നിലുമായി നാലുപേർക്കും ഇതിൽ യാത്ര ചെയ്യാം. ചുറ്റിലുമുള്ള ആളുകളുടെ കഴിവുകൾ അഭിനന്ദിക്കാൻ മടി കാണിക്കാത്ത വ്യക്തി കൂടിയാണ് ആനന്ദ് മഹീന്ദ്ര.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി കമ്പനിയുടെ റിസർച്ച്  വാലി മ്യൂസിയത്തിലേക്ക് പുതുമയോടെ നിർമിച്ച ഇത്തരം വാഹനങ്ങൾ  ഏറ്റെടുക്കുകയും പകരം പുതിയ വാഹനം നൽകുകയും ചെയ്യുന്നുണ്ട് . 2017 ൽ എസ്.യു.വിയുടെ മോഡലിൽ രൂപമാറ്റം വരുത്തിയ മലയാളിയുടെ ഓട്ടോറിക്ഷയും ഈ കൂട്ടത്തിൽ പെടും. പിറകിൽ നിന്ന് നോക്കിയാൽ എസ്.യു.വി പോലെ തന്നെ തോന്നുന്ന ഈ ഓട്ടോറിക്ഷക്ക് പകരം പുതിയ മഹീന്ദ്ര സുപ്രോ മിനി ട്രക്കാണ് അന്ന് ആനന്ദ് മഹീന്ദ്ര കൈമാറിയത്. സൂപ്പർസ്റ്റാർ രജനികാന്തിന്റെ ചിത്രമായ 'കാല'യിൽ ഉപയോഗിച്ച പഴയ തലമുറ മഹീന്ദ്ര ഥാറും അദ്ദേഹം ഏറ്റെടുത്തിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News