മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം: വീഡിയോ ചിത്രീകരിച്ചയാളെ തിരിച്ചറിഞ്ഞു; അറസ്റ്റ് ഉടനെന്ന് സൂചന

കേസ് അന്വേഷണം കേന്ദ്രസർക്കാർ സി.ബി.ഐക്ക് വിട്ടു,

Update: 2023-07-28 01:47 GMT
Editor : Lissy P | By : Web Desk
Advertising

ഇംഫാല്‍: മണിപ്പൂരിൽ കുകി സ്ത്രീകളെ നഗ്നരാക്കി നടത്തിയ ദൃശ്യം ചിത്രീകരിച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞു. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. കേസ് അന്വേഷണം കേന്ദ്രസർക്കാർ സി.ബി.ഐക്ക് വിട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സി.ബി.ഐ അന്വേഷണത്തിന് ശിപാർശ ചെയ്തത്.

കേസിലെ വിചാരണ മണിപ്പൂരിന് പുറത്ത് നടത്തണമെന്ന് ആവശ്യപ്പെട്ട് സത്യവാങ്മൂലം നൽകാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. അതേസമയം, സർക്കാരിന്റെ ഭാഗത്ത് നിന്ന് സമാധാന ശ്രമങ്ങൾ നടക്കുന്നതിനിടയിലും പലയിടങ്ങളിലും സംഘർഷം റിപ്പോർട്ട് ചെയ്യുന്നുണ്ട്. 

അതേസമയം, മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തിയ ശേഷം കൂട്ട ബലാത്സംഗം ചെയ്ത കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കേസ് മണിപ്പൂരിന് പുറത്തേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട് . സ്ത്രീകൾക്ക് എതിരായ കുറ്റകൃത്യങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും മണിപ്പൂരിൽ നടന്നത് ഹീന കുറ്റകൃത്യം എന്നും കേന്ദ്ര സർക്കാർ സത്യവാങ്മൂലം മൂലത്തിൽ വ്യക്തമാക്കുന്നു.

കേസ് സിബിഐയ്ക്ക് കൈമാറാൻ ശിപാർശ നൽകിയെന്നും കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു. ആറ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണം. ഇതിന് സുപ്രിം കോടതി അനുവാദം നൽകണമെന്നും കേന്ദ്രം ആവശ്യപ്പെടുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കഴിഞ്ഞദിവസം സ്വമേധയാ കേസെടുത്തു സർക്കാരിനോട് റിപ്പോർട്ട് തേടിയത്. സർക്കാർ ഇടപെട്ടില്ലെങ്കിൽ സുപ്രിം കോടതി ഇടപെടുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News