സീറ്റ് നിഷേധിച്ചു: ഗോവയിൽ മുൻ മുഖ്യമന്ത്രിയുടെ മകൻ ബി.ജെ.പി വിട്ടു

തന്റെ പിതാവ് 25 വർഷത്തോളം പ്രതിനിധീകരിച്ച പനാജി സീറ്റാണ് ഉത്പൽ ആവശ്യപ്പെട്ടത്

Update: 2022-01-21 14:39 GMT
Advertising

മൂന്ന് തവണ ഗോവ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമായിരുന്ന മനോഹർ പരീക്കറുടെ മകൻ ഉത്പൽ പരീക്കർ ബി.ജെ.പി വിട്ടു. അടുത്ത മാസം നടക്കുന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം നിഷേധിച്ചതിനെ തുടർന്നാണ് ഉത്പൽ പരീക്കർ പാർട്ടി വിട്ടത്. തന്റെ പിതാവ് 25 വർഷത്തോളം പ്രതിനിധീകരിച്ച പനാജി സീറ്റാണ് ഉത്പൽ ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പറഞ്ഞ അദ്ദേഹം തന്റെ രാഷ്ട്രീയ ഭാവി ഗോവയിലെ ജനങ്ങൾ തീരുമാനിക്കട്ടെയെന്നും പറഞ്ഞു.

2019 ൽ മരിക്കുന്നത് വരെ 25 വർഷത്തോളം മനോഹർ പരീക്കർ കൈവശം വെച്ചിരുന്ന മണ്ഡലമായിരുന്നു പനാജി. എന്നാൽ അദ്ദേഹത്തിന്റെ ആജന്മശത്രുവായ അറ്റനാഷ്യോ മോൺസറേറ്റിനാണ് പനാജിയിൽ ബി.ജെ.പി ടിക്കറ്റ് നൽകിയത്.

" പാർട്ടി അംഗങ്ങളുടെ മാത്രമല്ല, പനാജിയിലെ സാധാരണ ജനങ്ങളുടെയും പിന്തുണ തനിക്കുണ്ടെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തും ഇത്തവണയും പാർട്ടിയെ ബോധ്യപ്പെടുത്താൻ ഞാൻ പരമാവധി ശ്രമിച്ചു." ഉത്പൽ പരീക്കർ മാധ്യമങ്ങളോട് പറഞ്ഞു. ഉത്പലിനു വേറെ ചില മണ്ഡലങ്ങൾ പാർട്ടി വാഗ്ദാനം ചെയ്തുവെങ്കിലും അത് അദ്ദേഹം നിരാകരിക്കുകയായിരുന്നു. അതേസമയം ഉത്പൽ പരീക്കർ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആം ആദ്മി പാർട്ടിയിലേക്ക് ക്ഷണിച്ചു.

News Summary : Manohar Parrikar's Son, Denied Ticket From Father's Goa Seat, Quits BJP

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News